Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിച്ചു പൂസായി മദ്യക്കുപ്പി സ്വന്തം മലദ്വാരത്തിൽ കുത്തിക്കയറ്റി; രണ്ട് ദിവസം ആരോടും വിവരം പറയാതെ സഹിച്ചു നടന്നു; ഒടുവിൽ യുവാവിന് ശസ്ത്രക്രിയ

അടിച്ചു പൂസായി മദ്യക്കുപ്പി സ്വന്തം മലദ്വാരത്തിൽ കുത്തിക്കയറ്റി; രണ്ട് ദിവസം ആരോടും വിവരം പറയാതെ സഹിച്ചു നടന്നു; ഒടുവിൽ യുവാവിന് ശസ്ത്രക്രിയ

സ്വന്തം ലേഖകൻ

ചെന്നൈ: മദ്യ ലഹരിയിൽ മദ്യക്കുപ്പി സ്വന്തം മലദ്വാരത്തിൽ കുത്തിക്കയറ്റിയ യുവാവിന് ഒടുവിൽ അടിയന്തര ശസ്ത്രക്രിയ. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ നാഗൂറിലാണ് സംഭവം. കുപ്പി മലദ്വാരത്തിൽ കയറിയിട്ടും രണ്ട് ദിവസത്തോളം അക്കാര്യം ആരോടും പറയാതെ നടന്ന യുവാവ് വേദന സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആശുപത്രയിൽ എത്തിയത്.

നാഗപട്ടണം സർക്കാർ ആശുപത്രിയിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുപ്പി പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് 29-കാരൻ നഗപട്ടണം ആശുപത്രിയിൽ ചികിത്സ തേടിയത്. മദ്യലഹരിയിൽ 250 മില്ലീലിറ്റർ മദ്യക്കുപ്പി താൻതന്നെ മലദ്വാരത്തിൽ കുത്തിക്കയറ്റിയെന്ന് ഇയാൾ ഡോക്ടർമാരെ അറിയിച്ചു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മലാശയത്തിൽ കുപ്പി കണ്ടെത്തിയതോടെ അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയതിനുശേഷമാണ് നിലവിൽ ശസ്ത്രക്രിയകൾ നടത്തുന്നതെങ്കിലും ഇയാളുടെ കാര്യത്തിൽ ഇതിന് ശ്രമിക്കാതെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

കുപ്പി പൊട്ടിയാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ സമയം വൈകിപ്പിക്കാതെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നെന്ന് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. എസ്. പാണ്ഡ്യരാജ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിർത്തിവെച്ചിരുന്ന മദ്യവിൽപ്പന മെയ്‌ 14-നാണ് പുനരാരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP