Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശല്യപ്പെടുത്തരുത് പി.ടി പിരീഡിൽ ഗെയിം കളിക്കുകയാണ്; മോഹൻലാലും സുരാജും, കുതിരവട്ടം പപ്പുവരെ ട്രോളിൽ; സംസ്ഥാന് ജൂൺ 1 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കവെ കളം നിറഞ്ഞ് പി.ടി ട്രോൾ; സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം

മറുനാടൻ ഡെസ്‌ക്‌

സംസ്ഥനത്ത് ജൂൺ ഒന്ന് മുതൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് ആരംഭിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കോവിഡ് പടരുന്നതിനാൽ ഇപ്പോൾ സ്‌കൂളുകൾ തുറക്കാനാകില്ലെന്നും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതാകട്ടെ ട്രോളുകളുടെ രൂപത്തിലാണ്. എല്ലാ വിഷയവും ഏറ്റെടുക്കുന്ന കേരളത്തിലെ ട്രോളന്മാർ ഈ വിഷയവും ഏറ്റെടുത്തു കഴിഞ്ഞു.

ബെവ്ക്യു ആപ്പിനു ശേഷം മലയാളത്തിലെ ട്രോൾ ഗ്രൂപ്പുകളിൽ സജീവമാകുന്ന ഓൺലൈൻ ക്ലാസ് മുറികളെക്കുറിച്ചുള്ള ട്രോൾ കാണാം.

ട്രോൾ മലയാളം, എന്റെർറ്റെന്മെന്റ് ഹബ് ട്രോൾ കമ്പനി, എസ്സിടി മലയാളം എന്നീ പേജുകളിലെ ട്രോളുകൾ.

ടോം ആൻഡ് ജെറി കാർട്ടുണും, മോഹൻലാലിന്റെ ലൂസിഫറിലെ കഥാപാത്രവുമെല്ലാം ട്രോളിലെത്തുന്നുണ്ട്. പി.ടി സാർ ക്ലാസിൽ വരാത്ത ദിവസം ഗ്രൗണ്ടിലേക്ക് ഓടുന്ന ഉഴപ്പന്മാർ വരെ ട്രോളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

ഭാവനാത്മകവും എന്നാൽ രസകരവുമാട്ടാണ് ട്രോളുകൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റീ ഓപ്പണിങ് സംബന്ധിച്ച് ജൂലൈയോടെ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP