Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള പത്രപ്രവർത്തക അസ്സാസിയേഷൻ മാധ്യമ പ്രവർത്തകർക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പടുത്തി

കേരള പത്രപ്രവർത്തക അസ്സാസിയേഷൻ മാധ്യമ പ്രവർത്തകർക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പടുത്തി

സ്വന്തം ലേഖകൻ

എറണാകുളം: സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മാധ്യമ പ്രവർത്തകർക്ക് കരുതലായി കേരള പത്രപ്രവർത്തക അസ്സോസിയേഷൻ. 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് സംബന്ധിച്ച പോളിസി തുക അടച്ച് ഔദ്യോഗിക രേഖകൾ സംഘടനയ്ക്ക് കൈമാറി. എറണാകുളം ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പിനി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി അജിത ജെയ്‌ഷോർ ഇൻഷ്വറൻസ് തുക കമ്പിനി അധിക്യതകർക്ക് കൈമാറുകയും, തുടർന്ന് പോളിസി തുക കൈപ്പറ്റിയതിന്റെ രേഖകളും, പോളിസി സംബന്ധിച്ച നിബന്ധനകളും അടങ്ങിയ രേഖകൾ അസ്സോസിയേഷൻ ഭാരവാഹികളായാ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുള്ള എന്നിവർക്ക് ഇൻഷ്വറൻസ് കമ്പിനി സംസ്ഥാന മേധാവിയിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി സുമേഷ് കെ കെ, ജില്ലാ കമ്മറ്റി അംഗം ഷിൻസ് പിറവം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ പദ്ധതി വിജയിപ്പിക്കുവാൻ മുൻ കൈയെടുത്ത അജിതജയ്ഷോറിന് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുള്ള അടക്കമുള്ളവർ സംഘടനയുടെ നന്ദിയും കടപ്പാടും അറിയിച്ചു സംസാരിച്ചു. ജൂൺ മാസം 15 തീയതീ തീയതി മുതൽ ഇൻഷ്വറൻസ് പ്രാബല്യത്തിൽ വരും എന്നും മാധ്യമ പ്രവർത്തകരോടുള്ള പ്രത്യേക പരിഗണന നൽകിയുമാണ് ഇൻഷ്യറൻസ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നും ന്യൂ ഇൻഡ്ാ ചീഫ് റിജനൽ മാനേജർ പ്രീത എസ് ആറിയിച്ചു. റിജനൽ മാനേജർ ശ്രീദേവി എസ് നായർ സിനിയർ ഡിവിഷണൽ മാനേജർ രഷ്മി ആർ നായർ മാനേജർ പ്രദിപ് മാത്യു അസ്സി മാനേജർ അൻജന ശശിധരൻ പാലാരിവട്ടം ബ്രാഞ്ച്മാർക്കറ്റിങ് മാനേജർ സെബാസ്റ്റൻ ജോൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മാധ്യമ പ്രവർത്തകർക്ക് ഇൻഷ്വറൻസിൽ: ചേരാൻ 2020 ജൂൺ 10 തീയതീ വരെ സമയമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി എന്നിവർ അറിയിച്ചു. സംസ്ഥാന ട്രഷറർ ബൈജു പെരുവ, വൈസ് പ്രസിഡന്റ് സലിംമൂഴിക്കൽ, സെക്രട്ടറി കണ്ണൻ പന്താവൂർ എന്നിവർ ആശംസകൾ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP