Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്‌കോപ്പായുടെ ഭാര്യ മോളിക്കുട്ടി നിര്യാതയായി

മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്‌കോപ്പായുടെ ഭാര്യ മോളിക്കുട്ടി നിര്യാതയായി

ജോസഫ് ഇടിക്കുള

ചീരഞ്ചിറ മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്‌കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി കേരളത്തിൽ നിര്യാതയായി. സംസ്‌കാരം മെയ് 31 ഞായറാഴ്ച നടത്തും. അന്നേദിവസം മൂന്നുമണിക്ക് സ്വഭവനത്തിൽ വച്ച് നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം നാലുമണിക്ക് നാലുന്നാക്കൽ സെന്റ്. ആദായീസ് യാക്കോബായ പള്ളിയിൽ വച്ച് സംസ്‌കാരചടങ്ങുകൾ നടത്തുന്നതാണ്. ചെങ്ങരൂർ ചാമത്തിൽ കുടുംബാംഗമാണ് പരേത. പരേതരായ റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ സി. സി. ചാക്കോയും പെണ്ണമ്മ ചാക്കോയും മാതാപിതാക്കളാണ്. മക്കൾ ലാബി (ന്യൂജേഴ്‌സി) ലിജു (ഇന്ത്യ) മരുമകൾ പ്രഭ എണ്ണക്കൽ. സഹോദരങ്ങൾ മേരിക്കുട്ടി ഫിലിപ്പ് (ഷിക്കാഗോ) വൽസമ്മ ഫിലിപ്പ് (ഷിക്കാഗോ) സോളമൻ ചാമത്തിൽ (ഡാലസ്) ലാലി ജേക്കബ്, സൂസൻ എബ്രഹാം (ഷിക്കാഗോ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP