Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കും; തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി ട്രെയിനുകളിൽ മധ്യസീറ്റ് ഒഴിച്ചിടണം എന്ന ആവശ്യം ശക്തം; തീവണ്ടി സ്റ്റോപ്പുകളുടെ കാര്യത്തിലും ക്രമീകരണങ്ങൾ; ട്രെയിനുകളുടെ സമയവിവരപ്പട്ടികയും സ്റ്റോപ്പുകളും അറിയാം; യാത്രാ ടിക്കറ്റ് നൽകുക മാസ്‌ക്ക് ധരിച്ചവർക്ക് മാത്രം

സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കും; തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി ട്രെയിനുകളിൽ മധ്യസീറ്റ് ഒഴിച്ചിടണം എന്ന ആവശ്യം ശക്തം; തീവണ്ടി സ്റ്റോപ്പുകളുടെ കാര്യത്തിലും ക്രമീകരണങ്ങൾ; ട്രെയിനുകളുടെ സമയവിവരപ്പട്ടികയും സ്റ്റോപ്പുകളും അറിയാം; യാത്രാ ടിക്കറ്റ് നൽകുക മാസ്‌ക്ക് ധരിച്ചവർക്ക് മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ എക്‌സിറ്റ് പ്ലാൻ തയ്യാറാക്കിയിരിക്കയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി നാളെ മുതൽ ദ്വീർഘദൂര ട്രെയിൻ സർവീസുകൾ അടക്കം ഓടിത്തുടങ്ങും. കേരളത്തിൽ നാളെ മുതൽ ജനശതാബ്ദി എക്സ്‌പ്രസ് അടക്കമുള്ള വണ്ടികളാണ് ഓടിത്തുടങ്ങുക. ഇതോടെ ആശങ്കയും വർദ്ധിക്കുന്നുണ്ട്. തീവണ്ടികളുടെ വിവരങ്ങളും സമയപ്പട്ടികയും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്ന തരത്തിലല്ല ജനശതാബ്ദിയിലെ ബുക്കിങ് എന്നതാണ് പല യാത്രക്കാരെയും അലട്ടുന്നത്. സാമൂഹിക അകലം പാലിച്ച് തീവണ്ടിയിൽ കയറിയ ശേഷം തിങ്ങി നിരങ്ങി ഇരിക്കുന്നതെങ്ങനെ എന്നാണ് ചോദ്യം. അതുകൊണ്ട് മധ്യത്തിലെ സീറ്റ് ഒഴിച്ചിടണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്ന്.

നാളെ മുതലുള്ള തീവണ്ടികളുടെ സമയവിവരപ്പട്ടിക ഇങ്ങനെയാണ്:

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും).

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകൽ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).

തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകൽ 9.30ന് പുറപ്പെടും. മടക്ക ട്രെയിൻ ലോക്മാന്യ തിലകിൽനിന്ന് പകൽ 11.40ന് (എല്ലാദിവസവും).

എറണാകുളം ജങ്ഷൻ- നിസാമുദീൻ മംഗള എക്സ്‌പ്രസ് (02617): എറണാകുളത്തുനിന്ന് പകൽ 1.15ന് പുറപ്പെടും. മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)

എറണാകുളം ജങ്ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്‌പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്ചകളിൽ നിസാമുദീനിൽനിന്ന് രാത്രി 9.35ന്.

തിരുവനന്തപുരം സെൻട്രൽ -എറണാകുളം ജങ്ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്ച പകൽ 7.45 മുതൽ സർവീസ് ആരംഭിക്കും.

എറണാകുളം ജങ്ഷൻ -തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന് പുറപ്പെടും.

തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച പകൽ ആറുമുതൽ സർവീസ് ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടും.

ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകൾവഴിയും ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ് നൽകൂ.

സ്റ്റോപ് ക്രമീകരണം

തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂർ സ്റ്റോപ് നിലനിർത്തി. എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.

ഞായറാഴ്ചകളിൽ ടിക്കറ്റ് കൗണ്ടർ തുറക്കില്ല. സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP