Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരതത്തെ സ്വയം പര്യായപ്തയിലൂടെ ലോക ഗൂരു സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും പ്രഖ്യാപിച്ച് നടപ്പിലാക്കി അതിനെ വിജയത്തിലെത്തിക്കുവാൻ മോദിക്ക് കഴിഞ്ഞു; കമ്പോളത്തിൽ സർക്കാർ സ്വീകരിച്ചത് ഒരു നിഷ്പക്ഷനായ റഫറിയുടെ റോൾ; മഹാമാരിയിലും കുലുങ്ങാതെ ഭാരതം: ബിജെപി നേതാവ് ജെആർ പത്മകുമാർ എഴുതുന്നു

ഭാരതത്തെ സ്വയം പര്യായപ്തയിലൂടെ ലോക ഗൂരു സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും പ്രഖ്യാപിച്ച് നടപ്പിലാക്കി അതിനെ വിജയത്തിലെത്തിക്കുവാൻ മോദിക്ക് കഴിഞ്ഞു; കമ്പോളത്തിൽ സർക്കാർ സ്വീകരിച്ചത് ഒരു നിഷ്പക്ഷനായ റഫറിയുടെ റോൾ; മഹാമാരിയിലും കുലുങ്ങാതെ ഭാരതം: ബിജെപി നേതാവ് ജെആർ പത്മകുമാർ എഴുതുന്നു

ജെ ആർ പത്മകുമാർ

മഹാമാരിയിലും കുലുങ്ങാതെ ഭാരതം.

കോവിഡ്- 19 എന്ന മഹാമാരി ലോകത്തെ കീഴടക്കുകയാണ്. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക ,.പ്രതിസന്ധിയിലേക്കാണ് രാജ്യങ്ങൾ നീങ്ങുന്നത്. ലോകം മുഴുവൻ ഈ പ്രതിസന്ധിക്കു മുമ്പിൽ പകച്ചു നിൽക്കുമ്പോൾ ഭാരതം മോദിജിയുടെ നേതൃത്വത്തിൽ തലയുയർത്തി നി ൽക്കുന്ന കാഴ്ച 130 കോടി ജനങ്ങൾക്കും ആവേശമാണ് നൽകുന്നത് 'ഒരു രാജ്യത്തിന്റെ പൂണ്യം എന്തെന്നാൽ ദിർഘവീക്ഷണമുള്ള തിരുമാനം എടുക്കുവാൻ കഴിവുള്ള അനുഭവസമ്പത്തുള്ള ഒരു ഭരണാധികാരിയെ കിട്ടുകയെന്നതാണ്, ആ ഭാഗ്യമാണ് മോദിജി യിലുടെ നമുക്ക് കൈവന്നത് '2014 മെയ്‌ മാസത്തിൽ എൻ ഡി ഏ അധികാരത്തിൽ വരുമ്പോൾ ഇന്ത്യയുടെ അവസ്ഥ നമുക്ക് അറിയാം.എല്ലാ മേഖലയും തകർന്നു തരിപ്പണമായി ഇനി ഒരു തിരിച്ചു വരവിന് പോലും സാധ്യത ഇല്ലായെന്ന അവസ്ഥയിലാണ് മോദി ജി അധികാരമേൽക്കുന്നത് ' ഇന്ത്യയുടെ പുരാഗതിയുടെ നട്ടെല്ലായ കർഷിക മേഖല തകർന്നിരുന്നു, ജീവിക്കാൻ നിവർത്തിയില്ലാതെ കർഷകർ കൂട്ടമായി ആത്മഹത്യ ചെയ്യുന്ന ' സാഹചര്യം. സാമ്പത്തിക മേഖല 'ആരോഗ്യമേഖല ' വ്യവസായം, അടിസ്ഥാന വികസനം 'ജലസേജനം ,വിദ്യാഭ്യാസം തുടങ്ങി എല്ലമേഖലയിലും നാം പിന്നോക്കം പോയിരുന്നു. അവിടെ നിന്നു നഷ്ട കണക്കുകളുടെ പുസ്തകവുമായാണ് മോദി ജി യാത്ര തുടങ്ങുന്നത്. എല്ലാ പ്രതിസന്ധികളെയും അവസരമായി കണ്ടു കൊണ്ട് ഇന്ത്യയിലെ കർഷകരെയും യുവാക്കളെയും തൊഴിലാളികളെയും വിശ്വാസത്തിലെടുത്തു കൊണ്ടു് മോദി നടത്തിയ പോരാട്ടമാണു് ഇന്ത്യയെ ലോകത്ത് അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തിയത്.

ഇന്ത്യയിൽ തുടർന്നു വന്ന നെഹറുവിയൻ സാമ്പത്തിക നയത്തിന് ഒരു ദിശാ മാറ്റം വന്നത് 1990 കളുടെ ആരംഭത്തിലാണ്.' അതിനു് കാരണം 'ഇന്ത്യയെ സ്വയംപര്യയാപ്തമാക്കാൻ നെഹറു ,ഇന്ദിര, രജിവ് ഗാന്ധി തുടങ്ങിയവർ മുന്നോട്ട് വച്ച സാമ്പത്തിക നയം രാജ്യത്തെ കൂടുതൽ അപകടത്തിലേക്കാണ് നയിച്ചത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്' നരസിംഹറാവുവിന്റെ നേതൃത്വത്തിൽ വന്ന നയം മാറ്റം .മാത്രമല്ല മാറുന്ന ലോക സാഹചര്യങ്ങൾക്ക് അനുശ്രിതമായി നമുക്കും മാറണമെന്ന വിശ്വാസം' എന്നാൽ നിർഭാഗ്യമെന്നു് പറയട്ടെ 1991-ൽ നരസിംഹറാവു തുടങ്ങി വച്ച സാമ്പത്തിക നയംമാറ്റം മുന്നാട്ടു് കൊണ്ടുപോകാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല, 1991-ൽ തുടക്കമിട്ട പരിഷ്‌കാരങ്ങൾ സോഷ്യലിസ്റ്റ് - സർക്കാർ സാമ്പത്തിക കമ്പോളധിഷ്ഠിത വ്യവസ്ഥയിലേക്കു്‌ള്ള പോക്കായിരുന്നു.എന്നാൽ കഴിഞ്ഞ 25 വർഷം കഴിഞ്ഞിട്ടും കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലായെന്ന് മാത്രമല്ലാ ഇതിനെല്ലാം കൂട്ടുനിന്ന മന്മേഹൻ സിങ് അതിൽ നിന്ന് പുറകോട്ട് പോകുകയാണ് ഉണ്ടായത്. ആ സത്യസന്തമല്ലാത്ത നിലപാടാണ് ഇന്ത്യയെ സാമ്പത്തിമായി തകർത്തത് ' വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയതുമില്ല.' എന്നാൽ മോദി ജിയുടെ സാമ്പത്തിക നയങ്ങൾ ഇതിൽ നിന്ന് വ്യത്യാസമുണ്ട് നെഹറുവിയൻ നയങ്ങളെ തിരുത്താൻ നരസിംഹ റാവു എടുത്ത നിലപാടുകളോടു് പരിപൂർണ്ണമായ വിയോജിപ്പില്ല മറിച്ച് നടപ്പിലാക്കാൻ എടുത്ത രീതിയോടുള്ള എതിർപ്പാണ് നയം മാറ്റത്തിന് പ്രേരിപ്പിച്ചത്. ആഗോളവൽക്കരണത്തിലുടെ ഇന്ത്യയെ വിദേശ ഇറക്കുമതി സാധനങ്ങളുടെ ഒരു വിൽപ്പന കേന്ദ്രമാക്കാതെ ഉൽപ്പാദനത്തിന്റെ കേന്ദ്രമാക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്' ഇതാണ് കാതലായ മാറ്റം'. ഇന്ത്യൻ സംരംഭകർക്കും വിദേശ സംരംഭകർക്കും ഇന്ത്യയുടെ മനുഷ്യ ശക്തിയെ പ്രയോജനപ്പെടുത്തി നമ്മുടെ രാജ്യത്തെ ഒരു ഉൽപ്പാദന കേന്ദ്രമാക്കുക .കമ്പോളത്തിൽ സർക്കാർ ഒരു നിഷ്പക്ഷനായ റഫറിയുടെ റോൾ സ്വീകരിക്കുക ' കമ്പോളത്തിൽ എല്ലാപേർക്കും ഒരുപോലെ മത്സരിക്കാനും ഇടപെടാനുമുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പ്രാധാനം:

സ്വാകാര്യ - സഹകരണ - പൊതു മേഖലകൾക്ക് സ്വതന്ത്രമായി മത്സരാധിഷ്ടിതമായി കമ്പോളത്തിൽ ഇടപെടനാൻ കഴിയുക. ഇതാണ് നെഹറു ഇന്ദിര നരസിംഹറാവു മന്മോഹൻ നയങ്ങളിൽ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ള മാറ്റം.' കമ്പോളത്തിൽ ഏറ്റവും കഴിവ് ഉള്ളവ നില നിൽക്കും. പൊതുമേഖലാ സ്ഥാപനത്തിന്റെ കഴിവില്ലായ്മ നമ്മുടെ രാജ്യത്തിന്റെ ഖജനാവ് കൊണ്ട് പരിഹരിക്കുന്ന സാഹചര്യം നല്ലതല്ല. എന്നാൽ നമ്മുടെ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ സർക്കാരിന്റെ മേൽനോട്ടവും നിയന്ത്രണം ഉണ്ടായിരിക്കും അതാണ് ശക്തമായി ഇന്ന് നടപ്പിലാക്കുന്നത് 'വെറുതെ ആഗോളവൽകരണം: സ്വകാര്യവൽക്കരണം എന്ന് മുറവിളി കൂട്ടിയിട്ട് കാര്യമില്ല.' മാറുന്ന ലോകസാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മളും മാറണം ,ലോകത്ത് ഒറ്റപ്പെട്ട തുരുത്തായി നില നിൽക്കാൽ നമുക്ക്കഴിയില്ല. ഈ വെല്ലുവിളികളെ നേരിട്ടു് ഇന്ത്യയെ ഒരു ഉൽപാദത്തിലൂടെയും കയറ്റുമതിയിലൂടെയും വികസനത്തിന്റെ, സമ്പത്തിന്റെ കേന്ദ്രമാക്കാനണ് മോദി സർക്കാർ ശ്രമിക്കുന്നത്

ഭാരതത്തെ സ്വയംപര്യായപ്തയിലൂടെ ലോക ഗൂരു സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും പ്രഖ്യാപിച്ച് നടപ്പിലാക്കി അതിനെ വിജയത്തിലെത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമ്പൂർണ്ണ ഭവന പദ്ധതി, മെയ്ക്ക് ഇൻ ഇന്ത്യാ, ഡിജിസ്റ്റൽ ഇന്ത്യാ 'സ്‌കിൽ ഡവലപ്പ്‌മെന്റ് ,വില്ലേജുകളെ ഒഫ്റ്റിക്കൽ ഫൈറൂമായി ബന്ധിക്കൽ' സ്റ്റാർട്ട് അപ്പ്' സ്റ്റന്റ് അപ്പ് തുടങ്ങി നൂറുകണക്കിന് പദ്ധതികൾ ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയാക്കി മാറ്റി.വികസ്വര രാജ്യങ്ങളൂടെ പട്ടികയിൽ നിന്ന് വികസത രാജ്യങ്ങളുടെ പട്ടികയിലേയ്ക്കുള്ള പ്രയാണത്തിന്റെ ഇടയിലാണ് ലോകത്തെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്ന കോവിഡ് മഹാമാരി പടർന്ന് പിടിച്ചു ത്. ലോകം ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുമ്പോഴും പ്രത്യാശയുടെ പൊൻകിരണങ്ങളാണ് ഇന്ത്യയിൽ നിന്നു ഉയരുന്നത്. നമ്മുടെ സാമ്പത്തിക ശക്തി വ്യക്തികളുടെ ലഘൂ സമ്പാദ്യത്തിലാണ്. പാവപ്പെട്ടവന്റെ ചെറുകിട വ്യവസാങ്ങളിലാണ് ' ഗ്രാമീണ കർഷിക മേഖലയിലാണ്. കൃഷിയും ഗ്രാമിണ വ്യവസായങ്ങളുമാണ് ഇന്ത്യയുടെ കരുത്ത് ' അതിലേറെ നമ്മുടെ 'ആത്മവിശ്വാസത്തിലും ഭരണാധികാരികളാടുള്ള വിശ്വാസത്തിലും, ഇന്ത്യ മെല്ലെ മെല്ലെ നമ്പത്തികമായി മുന്നേറി 2025 ആകൂമ്പോൾ ലോക സാമ്പത്തിക ശക്തികളെ വെല്ലുവിളിച്ചുകൊണ്ടു് അഞ്ച് ട്രില്യൺ ഡോളർ എക്കോണമിലേക്ക് എത്തിചേരുന്നതിന് വേണ്ടിയുള്ള പദ്ധതികളും പരിഷ്‌കാരങ്ങളുമായാണ് മുന്നോട്ട് പോയി കൊണ്ടിരുന്നത്.നമുക്ക് അറിയം ഇന്ന് ഇന്ത്യ മൂന്ന് ട്രില്ലൻ എക്കോണമിയിൽ എത്തി നിൽക്കുകയായിരുന്നു' ഒരു ട്രീല്യണിൽ എത്താൻ തന്നെ സ്വാതന്ത്ര്യം കിട്ടി ,അറുപത് വർഷമെടുത്തു വെന്ന വസ്തുത ഇവിടെ ഓർമ്മപ്പെടുത്തുകയാണ്, നിലവിലുണ്ടായിരുന്ന വെല്ലുവിളികളെ അവസരമായി കണ്ട് അതിനെ നേരിടാൻ തയ്യാറെടുക്കുമ്പോഴാണ്. കോവിഡ് - 19 വില്ലനായി കടന്നു വന്നത്. ,എന്നാൽ നാം തളരേണ്ട സാഹചര്യമില്ല. ഇതിനെ അതിജീവിക്കാൻ നമുക്ക് കഴിയും. ശക്തമായ സാമ്പത്തിക മാനേജ്‌മെന്റിന്റ ഫലമായി സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാന സൂചകങ്ങൾ ശക്തമായ അവസ്ഥയിലാണ് ,ഇന്ത്യയിൽ' പലരും സ്വപ്നം കണ്ടത് പോലെ ഇന്ത്യ തകരില്ല', നമ്മുടെ പ്രധാനമന്ത്രി സംശയങ്ങൾ ഇടയില്ലാത്തവിധം വ്യക്തമാക്കി ,ഇനി ഒരു വർഷം ഒരു പക്ഷേ രാജ്യം അടഞ്ഞുകിടന്നാലും ആവശ്യമുള്ള ഭക്ഷ്യശേഖരം നമുക്ക് ഉണ്ടു്. ലോക്ക് ഡൗണിൽ തൊഴില്ലായ്മ വർദ്ധിച്ചു ,ഉൽപ്പാധനം കൂറഞ്ഞു ,നികുതി വരുമാനം ഇല്ലാതായി എന്നാലും നാം അതിജീവിക്കും ഈ പ്രതിസന്ധിയെ, നമ്മുടെ പ്രധാനമന്ത്രി ഇത്തരം പ്രതിസന്ധികളിലൂടെ സഞ്ചരിച്ച് അതിനെ അതിജീവിച്ച വ്യക്തിയാണ്.

ഭയപ്പെടെണ്ട സാമ്പത്തിക സഹചര്യം ഇന്ത്യയില്ല. വിദേശനാണ്യശേഖരം 2020 മെയ്‌ 8 വരെയുള്ള കണക്ക് നോക്കിയാൽ 485. 313 ബില്യൺ ഡോളർ ആണ്. സ്വർണ്ണശേഖരം 32.291 ബില്യൺ ,ഐ എം എഫിന്റെ SDR പരിധി 1.423 ബില്യൺ ഡോളറാണ്. മാത്രമല്ല ഇന്ത്യയെ സഹായിക്കാൻ ആവശ്യമെങ്കിൽ സുഹൃത്ത് രാജ്യങ്ങളൂം സാമ്പത്തിക സ്ഥാപനങ്ങളും തയ്യാറാണ്. എന്നാൽ പരിധിവിട്ട ഒരു നടപടിക്കും തുനിയാതെ ഇന്ത്യയുടെ സാമ്പത്തിക കഴിവും പ്രതിസസികളെ തരണം ചെയ്യാനുമുള്ള ജനങ്ങളുടെ ആത്മവിശ്വാസവും കണക്കിലെടുത്തു കൊണ്ടുള്ള സാമ്പത്തിക ഉത്തേജന പാക്കേജുമായാണ് ഭാരത സർക്കാർ മൂന്നാട്ടു പോകുന്നത്. 65000 കോടിയുടെ പക്കേജ് വേണം ,ജീ ഡി പി യുടെ 5 ശതമാനമെങ്കിലും വേണം എന്നൊക്കെ ആവശ്യട്ടെ വരെ അമ്പരപ്പിച്ചു കൊണ്ടാണ് 20 ലക്ഷം കോടിയുടെ കോവിഡ്- 19 പ്രതിരോധ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ ചോദ്യം ഉയർന്നു ഇതിന് പണം എവിടെ? പണമുണ്ട് നികതി ദായകരുടെ കയ്യിൽ നിന്നു പിരിക്കുന്ന ഒരോ ചില്ലിക്കാശും കണക്കൂട്ടി എണ്ണി തിട്ടപ്പെടുത്തി ജന നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് നരേന്ദ്ര മോദി ജി.' സംശയം ഉയർത്തിവർക്ക് മറുപടിയായി നാലു്ഘട്ടങ്ങളായി ധനകാര്യ മന്ത്രി നടപ്പിലാക്കാൻ പോകുന്ന ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചപ്പോൾ എതിരാളികൾ പോലും അനുകൂലമായി മാറുന്ന സാഹചര്യമാണുണ്ടായത്. എന്നാൽ രണ്ടു കൂട്ടർക്കാണ് നിരാശയുണ്ടായത് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനും പിന്നെ കൊറോണ വൈറസിനും .

ആദ്യം തന്നെ 170000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു അടുത്ത ദിവങ്ങളിൽ റിസർവ്വ് ബാങ്ക് ധനകാര്യ സ്ഥാപങ്ങളുടെ സാമ്പത്തിക ഞരുക്കം മാറ്റാൻ 37000O കോടിയുടെ സാമ്പത്തികക്രമികരണങ്ങളുമായി മുന്നോട്ടുവന്നു.' കോവിഡ്. 19 നേരിടുന്നതിന് സംസ്ഥാനങ്ങൾക്കു് 28379 കോടി രൂപ വിതിച്ച് നൽകി., നബാഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ജനങ്ങളെ സഹായിക്കാൻ 50000 കോടിയുടെ സഹായം നൽകി. വിദേശനിക്ഷേപ നയത്തിൽ കാതലായ മാറ്റം വരുത്തി' ചെറുകിട വ്യവസായങ്ങൾക്ക് (MS ME) 3 ലക്ഷം കോടി രൂപ ഈടില്ലത്ത വായ്പ നൽകന്നതിന് വേണ്ടി അനുവധിച്ചു,, വായ്പക്ക് ഒരു വർഷം മൊറട്ടോറിയം ,നാലു വർഷം കൊണ്ടു തിരിച്ചടച്ചാൽ മതി. 100 കോടിവരെ വിറ്റുവരവുള്ളവർക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ട്. ,നമ്മൾ ഓർക്കണം എന്തുകൊണ്ട് ഈ മേഖലയ്ക്ക് ഇത്ര പണം അനുവധിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലാണ് MSME ' ഇന്ത്യയുടെ GDP' യുടെ 30% സംഭാവന ചെയ്യന്നത് MSME 'യാണ്. കൂടാതെ 200 കോടിവരെക്കുള്ള ടെന്ററുകൾക്ക് അന്താരാഷ്ട' ടെന്ററുകൾ ഒഴുവാക്കി മെയ്ക്കിൻ ഇന്ത്യയെ പ്രോൽസാഹിപ്പിക്കുന്ന നിലപട് പ്രഖ്യാപിച്ചു 'ഗ്രാമീണ ജനതയുടെ ക്രയവിക്രയ കഴിവ് വർദ്ധിപ്പിക്കാൻ അവരുടെ കയ്യിൽ പണമെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു.തൊഴിലുറപ്പ് പദ്ധതിയുടെ ദിവസക്കൂലി വർദ്ധിപ്പിച്ചു പദ്ധതിയുടെ അടങ്കൽ തുക 40000 കോടി ഏകദേശം 55% വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം 60000 കോടിയായിരുന്നു ബഡ്ജറ്റിൽ അനുവദിച്ചിരുന്നതെങ്കിൽ അത് ഒരു ലക്ഷം കോടിയാക്കി ഉയർത്തി. കർഷകരുടെ കയ്യിൽ പണമെത്തിക്കുന്നതിന് കിസാൻ സമ്മാന പദ്ധതി പ്രകാരം 2000 രൂപ വച്ച് അവരുെടെ ബാങ്ക് അക്കൗണ്ടിൽ നിഷേപിച്ചു,'പാവപ്പെട്ട സ്ത്രികൾക്ക് മൂന്ന് മാസം സൗജന്യമായി ഒരോ ഗ്യാസ് സിലിണ്ടർ നൽകാൻ നടപടി സ്വീകരിച്ചു.ജൻ ധൻ അക്കൗണ്ടിൽ വനിതകൾക്ക്1500 രൂപ നൽകാൽ ''തിരുമാനിച്ചു ,സൗജന്യ റേഷൻ നൽകാൻ തിരുമാനിച്ച് '

നിരവധി സഹായ പദ്ധതികളാണ് ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പ്രഖ്യപിച്ചത് സാമ്പത്തിക ഉത്തേജക പക്കേജുകളൂടെ ലക്ഷ്യം ഇന്ത്യയെ സ്വയം പരിയാപ്തതയിൽ എത്തിക്കുക എന്നതാണ് ,മാറിയ സാമൂഹിക ലോകക്രമത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുന്നത് ഭാരതത്തിനാണ്, അത് ഇന്ന് ലോകം തിരിച്ചറിയുകയാണ്.

(ബിജെപിയുടെ സംസ്ഥാന ട്രഷററാണ് ലേഖകനായ ജെ ആർ പത്മകുമാർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP