Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവല്ലയിൽ പോയി മദ്യം വാങ്ങി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടിവി കാണാൻ സമ്മതിച്ചില്ല; കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മകനെ ആദ്യം അടിച്ചത് അമ്മ; കറിക്കത്തിക്കും കുത്തി; വേദനയിൽ പുളഞ്ഞ് അമ്മയെ തള്ളി താഴെയിട്ട് നെഞ്ചിൽ കയറി ഇരുന്ന് കഴുത്തറത്ത് മകന്റെ പ്രതികാരം; ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കസിൻസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം; കുഞ്ഞന്നാമ്മയുടെ കൊലയിൽ ജിതിൻബാബുവിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്  

തിരുവല്ലയിൽ പോയി മദ്യം വാങ്ങി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടിവി കാണാൻ സമ്മതിച്ചില്ല; കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മകനെ ആദ്യം അടിച്ചത് അമ്മ; കറിക്കത്തിക്കും കുത്തി; വേദനയിൽ പുളഞ്ഞ് അമ്മയെ തള്ളി താഴെയിട്ട് നെഞ്ചിൽ കയറി ഇരുന്ന് കഴുത്തറത്ത് മകന്റെ പ്രതികാരം; ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കസിൻസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം;  കുഞ്ഞന്നാമ്മയുടെ കൊലയിൽ ജിതിൻബാബുവിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്   

ആർ പീയൂഷ്

ചങ്ങനാശ്ശേരി: വിദേശത്ത് നിന്നും മടങ്ങിയെത്തിയതു മുതൽ ശത്രുവിനോടെന്ന പോലുള്ള പെരുമാറ്റം. എത്രയും വേഗം മടങ്ങിപോകണമെന്ന് പറഞ്ഞ് നിരന്തരം വഴക്കും. ടി.വി കാണാനും ഫാൻ ഉപയോഗിക്കാനും സമ്മതിക്കില്ല.

ആഹാരം പോലും തരാതെ വീട്ടിൽ നിന്നും ഇറങ്ങിപോകാനും പറഞ്ഞു. നിരന്തരമായ ഇത്തരം മാനസിക പീഡനത്തെ തുടർന്നാണ് താൻ അമ്മയെ കഴുത്തറത്തുകൊല്ലാൻ കാരണമെന്ന് തൃക്കൊടിത്താനത്ത് മാതാവിനെ കൊലപ്പെടുത്തിയ മകന്റെ മൊഴി. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ ( 55 )യെയാണ് ഇളയ മകൻ ജിതിൻ ബാബു ( 27 ) കഴുത്തറത്തുകൊലപ്പെടുത്തിയത്. കഴിഞ്ഞ രാത്രിയിൽ 10.30 നായിരുന്നു സംഭവം.

സംഭവത്തെ പറ്റി ജിതിൻ പൊലീസിന് നൽകിയ മൊഴി ഇങ്ങനെയാണ്. രാവിലെ മുതൽ എവിടേക്കെങ്കിലും ഇറങ്ങി പോകണം എന്ന് പറഞ്ഞ് അമ്മ വഴക്കുണ്ടാക്കാൻ തുടങ്ങി. ഭക്ഷണം തന്നിട്ടു കൂടിയില്ലായിരുന്നു. വൈകുന്നേരം തിരുവല്ലയിൽ പോയി മദ്യം വാങ്ങി. രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടി.വി കാണാൻ സമ്മതിച്ചില്ല. തുടർന്ന് ഇരുവും തമ്മിൽ വഴക്കായി. കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മാതാവ് ജിതിനെ അടിച്ചു.

അടി കൊണ്ട് വേദനിച്ചതോടെ ജിതിൻ ചുറ്റിക തിരികെ പിടിച്ചു വാങ്ങി. പ്രകോപിതനായ ജിതിനെ മാതാവ് കയ്യിൽ കിട്ടിയ കറിക്കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞു മാറിയ ജിതിന്റെ ശരീരത്ത് കറിക്കത്തികൊണ്ട് പോറലുണ്ടായി. അലറി വിളിച്ചു കൊണ്ട് ജിതിൻ കത്തി പിടിച്ചു വാങ്ങി. മാതാവിനെ തള്ളി താഴെയിടുകയും നെഞ്ചിൽ കയറി ഇരുന്ന് കഴുത്ത് അറക്കുകയുമായിരുന്നു. കഴുത്തറത്ത ശേഷം കഴുത്തിൽ കുത്തിപ്പിടിക്കുകയും മരണം ഉറപ്പാക്കുകയും ചെയ്തു എന്നും ജിതിൻ പറഞ്ഞു.

കൊല നടത്തിയ ശേഷം വാങ്ങിക്കൊണ്ടു വന്ന മദ്യം കഴിച്ചു. പിന്നീട് മാതാവിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും 'കസിൻസ്' എന്ന പേരുള്ള കുടുംബ വാട്ട്സാപ്പ് ഗ്രൂപ്പിൽ താൻ അമ്മയെ കൊല ചെയ്തു എന്ന ഓഡിയോ സന്ദേശം ഉൾപ്പെടെ പോസ്റ്റ് ചെയ്തു. പിന്നീട് അമ്മയുടെ സഹോദരനെ ഫോണിൽ വിളിച്ച് ഒരു കാര്യം കാണിച്ചു തരാം, അമ്മയെ ഞാൻ കൊന്നു എന്നും അറിയിച്ചു. ആദ്യം ഇത് വിശ്വസിക്കാതിരുന്ന മാതൃസഹോദരൻ ഒരു സുഹൃത്തിനേയും കൂടെ കൂട്ടുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

പൊലീസിനൊപ്പം ഇവർ വീട്ടിലെത്തിയപ്പോൾ ഗ്രിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ടു പൊളിച്ച് അകത്ത് കടന്ന പൊലീസ് കുഞ്ഞന്നാമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ജിതിൻ എല്ലാ കാര്യങ്ങളും പൊലീസിനോട് വിവരിച്ചു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞന്നാമ്മയുടെ ഒരു മകൻ ബാഗ്ലൂരിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇളയ മകൻ ജിതിൻ വിദേശത്തും. തനിച്ച് താമസിക്കുകയായിരുന്ന ഇവർക്ക് ചില രഹസ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാർജയിൽ ഫാബ്രിക്കേഷൻ ജോലി ചെയ്തു വന്നിരുന്ന ഇളയ മകൻ ജിതിൻ നാട്ടിലെത്തിയതോടെ ഇവരുടെ പല കാര്യങ്ങളും നടക്കാതെയായി. നിരന്തരം ജിതിനുമായി വഴക്കിടുന്നത് പതിവായിരുന്നു.

അയൽവാസികൾക്ക് ഇവരുടെ വീടുമായി യൊതൊരു സഹകരണവുമില്ല. കാരണം ഇവരുടെ ചില വഴിവിട്ട ബന്ധങ്ങളായിരുന്നു. അടുത്തിടെ ഇവരുടെ ഒരു സുഹൃത്തിന് സ്വർണം നൽകിയ സംഭവവുമായി ബന്ധപ്പെട്ട് വലിയ വഴക്ക് നടന്നിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണ, എസ്‌ഐ ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊല നടത്തിയ ജിതിനെ സ്ഥലത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP