Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണവും വെള്ളവുമില്ലാതെ കടലിൽ അലഞ്ഞത് രണ്ട് മാസത്തോളം; മരിച്ചുവീഴുന്നവരെ കടലിൽതള്ളി; കോവിഡ് കാലത്ത് മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്യകൾ അനുഭവിച്ചത് നരകയാതന

ഭക്ഷണവും വെള്ളവുമില്ലാതെ കടലിൽ അലഞ്ഞത് രണ്ട് മാസത്തോളം; മരിച്ചുവീഴുന്നവരെ കടലിൽതള്ളി; കോവിഡ് കാലത്ത് മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്യകൾ അനുഭവിച്ചത് നരകയാതന

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് പടർന്ന് പിടിച്ചതോടെ സ്വസ്ഥ ജീവിതം സ്വപ്നം കണ്ട് മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിം​ഗ്യകൾക്ക് അനുഭവിക്കേണ്ടി വന്നതുകൊടിയ ദുരിതം. ബംഗ്ലാദേശിൽനിന്നു മലേഷ്യയിലേക്കു ബോട്ടിൽ പുറപ്പെട്ട 396 റോഹിങ്യൻ മുസ്‌ലിംകൾക്കാണ് കോവിഡ് മൂലം തീരത്തെത്താൻ കഴിയാതെ രണ്ടു മാസത്തോളം കടലിൽ അലയേണ്ടിവന്നത്. വംശീയകലാപത്തിൽ സ്വന്തം ഗ്രാമം കത്തിയെരിഞ്ഞതോടെ മ്യാന്മറിൽനിന്നു വർഷങ്ങൾക്കു മുമ്പ് പലയാനം ചെയ്തവർ ഒടുവിൽ ബംഗ്ലാദേശിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇതിനിടയിലാണ് പലരും മനുഷ്യക്കടത്തുകാർക്ക് പണം നൽകി മലേഷ്യയിലേക്ക് പോയത്. ബംഗാൾ ഉൾക്കടലിന് അപ്പുറത്തുള്ള മലേഷ്യയിൽ ഒരു നല്ല ജീവിതം സ്വപ്നം കണ്ട് പേയ പലർക്കും ജീവനും നഷ്ടമായി.

മുൻപ് അത്തരത്തിൽ മലേഷ്യയിലെത്തിയവരുടെ ജീവിതത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളും പലരേയും മോഹിപ്പിച്ചു. എന്നാൽ കോവിഡിനെ തുടർന്ന് മലേഷ്യൻ തീരത്ത് സുരക്ഷ ശക്തമാക്കിയതോടെ ബോട്ടിൽ പുറപ്പെട്ട 396 പേർക്കും തീരത്തേക്ക് അടുക്കാനായില്ല. ഇതിനിടയിൽ 50 പേർ മരിച്ചു. രാത്രി മൃതദേഹങ്ങൾ കടലിലേക്കു വലിച്ചെറിയുകയായിരുന്നു രീതിയെന്നും രക്ഷപെട്ടവർ പറയുന്നു. ഇതിനിടെ, ബോട്ടിന്റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാർ മറ്റൊരു ചെറുബോട്ടിൽ കയറി രക്ഷപെടുകയും ചെയ്തു.

ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ രണ്ടു മാസത്തോളമാണ് ഇവർകടലിൽ അലഞ്ഞ് നടന്നത്. ഒടുവിൽ ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ അവശേഷിച്ചവരെ തിരികെ ബം​ഗ്ലാദേശ് തീരത്ത് എത്തിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP