Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി

വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി

പ്രകാശ് ചന്ദ്രശേഖർ

കൊല്ലം: ദാമ്പത്യ ജീവിതത്തിൽ ഇഷ്ടങ്ങൾ നടന്നില്ല. കുഞ്ഞിനെ നോക്കുന്നതിലും വീഴ്ച. പോരായ്മകൾ പ്രതീക്ഷിച്ചതിനും അപ്പുറം. സ്വർണ്ണവും പണവും പല വഴിക്കായി മാറ്റിയത് ബന്ധമൊഴിയുന്നതിനും തടസ്സമായി. മകനെ നഷ്ടപ്പെടുമെന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും അശക്തൻ. കൃത്യം വിജയിച്ചാൽ എല്ലാം ശുഭം. ഭാര്യ ഉത്രയെ കൊലപ്പെടുത്തുന്നതിന് തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെക്കുറിച്ച് ഭർത്താവ് സൂരജ് പൊലീസിനോട് ഏറ്റവുമൊടുവിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.

ഇപ്പോൾ പൊലീസിന് മുന്നിൽ എല്ലാം ഏറ്റുപറയുന്ന പ്രകൃതമാണ് സൂരജ് പ്രകടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. നേരത്തെ 4 ദിവസത്തേയ്ക്കായിരുന്നു സൂരജിനെ പൊലീസ് കസ്റ്റഡിയിൽ വീട്ടിരുന്നത്. അന്വേഷണ സംഗത്തിന്റെ അപേക്ഷ പരിഗണിച്ച് 5 ദിവസംകൂടി പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ജൂൺ 4-ന് സൂരജിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

വിവാഹ ആലോചന വന്നപ്പോൾ ഇടനിലക്കാരൻ ഉത്രയുടെ പോരായ്മകളെകുറിച്ച് തന്നോട് പറഞ്ഞിരുന്നതെന്നും എന്നാൽ ഒപ്പം ജീവിച്ചു തുടങ്ങിയപ്പോൾ ഒരു തരത്തിലും പൊരുത്തപ്പെടാനാവാതെ പോയി എന്നും സൂരജ് പറയുന്നു. ഒരു കുട്ടി ആയതോടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി എന്നും ഇതാണ് ഉത്രയെ കൊല്ലാൻ പ്രധാന കാരണമെന്നുമാണ് സൂരജ് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുള്ളത്.

വിവാഹത്തിന് ഉത്രയുടെ വീട്ടുകാർ സമ്മാനിച്ച 90 പവൻ സ്വർണ്ണത്തിൽ ഒട്ടുമുക്കാലും താൻ പല ആവശ്യങ്ങൾക്കായി ലോക്കറിൽ നിന്നും എടുത്തതായി സൂരജ് പൊലീസിനോട് സമ്മതിച്ചു. അച്ഛന് ഓട്ടോറിക്ഷ വാങ്ങാനും സുഹൃത്തുക്കളുടെ വീടുകളിലെ വിശേഷങ്ങൾക്ക് സമ്മാനമായി നൽകാനും പണയം വയ്ക്കാനും വീട്ടിലെ നിരവധി ആവശ്യങ്ങൾക്കുമായിട്ടാണ് ലോക്കറിൽ നിന്നെടുത്ത സ്വർണം വിനയോഗിച്ചതെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. ലോക്കർ തുറന്ന് പരിശോധിച്ചാലെ ഇക്കാര്യം വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.

എച്ച് ഡി എൽ ബാങ്കിന്റെ മൈക്രോ ഫിനാൻസ് വായ്പയുടെ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു സൂരജ്. 15000 രൂപയോളമായിരുന്നു തന്റെ ശമ്പളമെന്നും ഇത് ഒന്നിനും തികയാത്ത അവസ്ഥയയായിരുന്നെന്നും അതിനാലാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉത്ര അറിയാതെ എടുത്ത് പണയപ്പെടുത്തേണ്ടിവന്നതെന്ന ന്യായീകരണവും ഇയാൾ പൊലീസിന് മുമ്പാകെ നിരത്തിയിട്ടുണ്ട്.

സാമ്പത്തീക പ്രതിസന്ധി മനസ്സിലാക്കി താൻ എല്ലാമാസവും 8000 രൂപവീതം സൂരജിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നതായി ഉത്രയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയായിരുന്നെന്ന് സൂരജിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ സമ്മർദ്ദങ്ങൾക്കും ഭീഷിണികൾക്കും വിധേയയാക്കിയും ദൗർബല്യം മുതലെടുത്തും വീട്ടുകാരിൽ നിന്നും പണം തട്ടിയെടുക്കാൻ തന്റെ വീട്ടുകാർ ശ്രമിച്ചതായുള്ള സൂചനകളും സൂരജ് പൊലീസുമായി പങ്കിട്ടിട്ടുണ്ടെന്നാണ് സൂചന.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസിൽ ഉത്രയ്ക്കെതിരെ ഗാർഹിക പീഡനം നടന്നതായി കാണിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്ന് കൊലക്കേസ് അന്വേഷിക്കുന്ന സംഘം പത്തനംതിട്ട എസ് പി യിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമവശങ്ങൾ പഠിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ മറുനാടനോട് വ്യക്തമാക്കി. കേസിൽ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ കണ്ടെത്തി. ഉത്രയുടെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നും സംശയം. വൻ തുകയ്ക്കുള്ള എൽ.ഐ.സി. പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, പ്രതികളുടെ പൊലീസ് കസ്റ്റഡി കൊട്ടാരക്കര കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി നൽകി.

സൂരജ് ഉറക്കഗുളികകൾ വാങ്ങിയതിനു തെളിവായി ഗുളികയുടെ സ്ട്രിപ്പ് പൊലീസ് കണ്ടെടുത്തു. പാമ്പിനെക്കൊണ്ടു കൊത്തിക്കുന്നതിനു മുമ്പ് ഉറക്കഗുളിക നൽകിയിരുന്നതായി സൂരജ് മൊഴി നൽകിയിരുന്നു. സൂരജ് പാമ്പിനെ കൊണ്ടുവന്നത് ഉത്രയുടെ കുടുംബം വിവാഹ സമ്മാനമായി നൽകിയ ബൊലേനോ കാറിലായിരുെന്നന്നും പൊലീസിനു തെളിവു ലഭിച്ചു. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കയായിരുന്ന ഈ കാർ കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞയുടൻ ആൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ബൊലേനോ തന്നെ വേണമെന്നു സൂരജ് വാശിപിടിക്കുകയായിരുന്നു. ഉത്രയുടെ പേരിലാണു കാർ വാങ്ങിയത്. കഴിഞ്ഞ ആറിന് രാത്രി ഈ കാറിലാണ് സൂരജ് പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി ഉത്രയുടെ വീട്ടിൽ കൊണ്ടുവന്നത്.

ഏഴിന് രാവിലെ പാമ്പുകടിയേറ്റ നിലയിൽ കട്ടിലിൽ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേർന്ന് ഇതേ കാറിലാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ഈ സമയം കാറോടിക്കാൻ തനിക്കു കഴിയില്ലെന്നു പറഞ്ഞു സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. തുടർന്ന് ഉത്രയുടെ സഹോദരൻ വിഷുവാണ് കാർ ഓടിച്ചത്. ഇതേ കാറിൽനിന്നാണ് ഉറക്കഗുളികയുടെ സ്ട്രിപ്പ് പൊലീസിന് ലഭിച്ചത്. ഇതിൽ എട്ട് ഗുളികകൾ ഉപയോഗിച്ച നിലയിലായിരുന്നു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബെഡ്ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവയും തെളിവായി കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP