Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

‘ലക്ഷ്മി ബോംബ്’ ഒ.ടി.ടി റിലീസിന്; ഡിസ്‌നി ഹോട്ട്സ്റ്റാർ വിതരണാവകാശം സ്വന്തമാക്കിയത് 125 കോടി രൂപയ്ക്ക്; പ്രദർശനത്തിന് മുന്നേ 100കോടി ക്ലബ്ബിലെത്തി അക്ഷയ് കുമാർ ചിത്രം

‘ലക്ഷ്മി ബോംബ്’ ഒ.ടി.ടി റിലീസിന്; ഡിസ്‌നി ഹോട്ട്സ്റ്റാർ വിതരണാവകാശം സ്വന്തമാക്കിയത് 125 കോടി രൂപയ്ക്ക്; പ്രദർശനത്തിന് മുന്നേ 100കോടി ക്ലബ്ബിലെത്തി അക്ഷയ് കുമാർ ചിത്രം

മറുനാടൻ ഡെസ്‌ക്‌

രാഘവ ലോറൻസ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രവും ഒടിടി റിലീസിന് തയ്യാറെടുത്തിരുക്കുകയാണ്. 125 കോടി രൂപയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഡിസ്‌നി ഹോട്ട്സ്റ്റാർ. റെക്കോർഡ് തുകയ്ക്ക് അക്ഷയ് കുമാർ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാർ വാങ്ങിയ വിവരം പിങ്ക്‌വില്ലയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാഘവ ലോറൻസിന്റെ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രം.

സാധാരണയായി 60-70 കോടി രൂപയാണ് ഡിജിറ്റൽ സ്ട്രീമിങ് തുകയായി ലഭിക്കുക. എന്നാൽ, ഇത് ഓടിടി പ്രീമിയർ റിലീസ് ആയതിനാലും തീയറ്റർ ഉണ്ടാവാത്തതിനാലും നിർമ്മാതാക്കൾ 100 കോടിക്ക് മുകളിൽ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 125 കോടി രൂപയുടെ ഡിജിറ്റൽ റൈറ്റ്സ് ബോളിവുഡിലെ ഏറ്റവും ഉയർന്ന തുകയാണ്.

രാഘവ ലോറൻസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത കാഞ്ചന എന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറൻസ് തന്നെയാണ് ലക്ഷ്മി ബോംബും സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റമാണിത്. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി, തുഷാർ കപൂർ, തരുൺ അറോറ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മെയ് 22ന് ഈദ് റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവച്ചതാണ്.

ലോകവ്യാപകമായി കൊവിഡ് ബാധ പിടിച്ചുലച്ചപ്പോൾ തീയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒ.ടി.ടി റിലീസുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലെ സിനിമകൾ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഒരു തമിഴ് സിനിമ ആമസോൺ പ്രൈമിലൂടെ ഇതിനകം റിലീസായിക്കഴിഞ്ഞു. വിവിധ തരത്തിലുള്ള എതിർപ്പുകൾ പല ഭാഗത്തു നിന്ന് ഉയരുന്നുണ്ടെങ്കിലും ഓടിടി റിലീസ് തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP