Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉദ്യോഗസ്ഥരുടെ വിരമിക്കലിനോട് അനുബന്ധിച്ച് അടിച്ചു പൂസായി; അതിനിടെ എസ് പിയുടെ മെസിലേക്ക് ക്യാമ്പ് ഫോളോവർക്ക് ഡ്യൂട്ടിയിട്ടു: അവിടേക്ക് പോകാൻ ആവശ്യപ്പെട്ട എസ് ഐയോട് തട്ടിക്കയറി; പത്തനംതിട്ട എആർ ക്യാമ്പിൽ ഇന്നലെ രാത്രി അടിപൊട്ടിയത് ഇങ്ങനെ: ഏറ്റുമുട്ടിയത് എസ്ഐ ജയകുമാറും ക്യാമ്പ് ഫോളോവർ മധുവും

ഉദ്യോഗസ്ഥരുടെ വിരമിക്കലിനോട് അനുബന്ധിച്ച് അടിച്ചു പൂസായി; അതിനിടെ എസ് പിയുടെ മെസിലേക്ക് ക്യാമ്പ് ഫോളോവർക്ക് ഡ്യൂട്ടിയിട്ടു: അവിടേക്ക് പോകാൻ ആവശ്യപ്പെട്ട എസ് ഐയോട് തട്ടിക്കയറി; പത്തനംതിട്ട എആർ ക്യാമ്പിൽ ഇന്നലെ രാത്രി അടിപൊട്ടിയത് ഇങ്ങനെ: ഏറ്റുമുട്ടിയത് എസ്ഐ ജയകുമാറും ക്യാമ്പ് ഫോളോവർ മധുവും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥരുടെ വിരമിക്കൽ ആഘോഷം നടന്ന ഇന്നലെ എആർ ക്യാമ്പിൽ എസ്ഐയും ക്യാമ്പ് ഫോളോവറും തമ്മിലടിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്ത് നല്ല ഫോമിലായിരുന്നവരാണ് ഏറ്റുമുട്ടിയത്. ആംഡ് പൊലീസ് എസ്ഐ ജയകുമാറും ക്യാമ്പ് ഫോളോവർ മധുവുമാണ് ഏറ്റുമുട്ടിയത്. ക്യാമ്പ് മെസിലെ പാചകക്കാരനാണ് മധു.

ഇദ്ദേഹത്തെ എസ്‌പിയുടെ മെസിലേക്ക് ഇന്നലെ ഡ്യൂട്ടിക്കിട്ടു. ഈ വിവരം അറിയിച്ച എസ്ഐയോട് തനിക്ക് പോകാൻ പറ്റില്ലെന്ന് മധു പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വാക്കേറ്റം കൈയാങ്കളിയിൽ എത്തുകയായിരുന്നു. തന്നെ മർദിച്ചുവെന്നാരോപിച്ച് മധു ചികിൽസ തേടി. ക്യാമ്പിലെ മെസിൽ നിന്ന് എസ് പിയുടെ കീഴിലേക്ക് പോയാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നതിനാലാണ് മധു തനിക്ക് ഡ്യൂട്ടിക്ക് പോകാൻ കഴിയില്ലെന്ന് പറഞ്ഞത് എന്നാണ് വിവരം.

പൊലീസ് ക്യാമ്പിലെ മെസിൽ മദ്യപാനം പതിവാണെന്ന് പറയുന്നു. ക്യാമ്പിലും ഇതുണ്ട്. കഴിഞ്ഞ മാസം മദ്യപിച്ച് ബഹളമുണ്ടാക്കിയ റിസർവ് ഇൻസ്പെക്ടർ അടക്കം രണ്ടു പേരെ സസ്പെൻഡ് ചെയ്തിരുന്നു. പുറമേ നിന്നുള്ള നോട്ടം പെട്ടെന്ന് എത്താത്തതിനാൽ ക്യാമ്പ് കേന്ദ്രീകരിച്ച് മദ്യപാനം പതിവാണ്. മിക്കപ്പോഴും മദ്യപിച്ച് ബഹളവും കൂട്ടാറുണ്ട്. ചിലത് അവിടെ തന്നെ ഒതുക്കും. മറ്റു ചിലത് പുറത്തേക്ക് വരുമ്പോഴാണ് നടപടി ഉണ്ടാകുന്നത്. ഇന്നലെ ഡിവൈഎസ്‌പിമാർ അടക്കം നിരവധി ഉദ്യോഗസ്ഥർ ആണ് വിരമിച്ചത്.

ഇതിന്റെ പേരിൽ പല സ്ഥലത്ത് മദ്യപാന സദസ് നടന്നിരുന്നു. ഇതിലൊക്കെ പങ്കെടുത്ത് തിരിച്ചു വന്നവർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ക്യാമ്പ് ഫോളോവർമാരുടെ സംഘടന ഇടപെട്ടാണ് മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയതും ഇവർ തന്നെയാണെന്ന് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP