Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അർഹതപ്പെട്ട സ്ഥാനക്കയറ്റം നേടിയത് നീണ്ട നിയമപേരാട്ടത്തിലൂടെ; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ തസ്തികയിൽ ഒരു ദിവസം ഇരുന്ന് ഡോ. വി.ഐ.ബീന വിരമിച്ചു

അർഹതപ്പെട്ട സ്ഥാനക്കയറ്റം നേടിയത് നീണ്ട നിയമപേരാട്ടത്തിലൂടെ; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ തസ്തികയിൽ ഒരു ദിവസം ഇരുന്ന് ഡോ. വി.ഐ.ബീന വിരമിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോ. വി.ഐ.ബീന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ തസ്തികയിൽ ഇരുന്നത് ഒറ്റ ദിവസം മാത്രം. ഏറെ നീണ്ട നിയമ പോരാട്ടങ്ങൾക്കുശേഷമാണ് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രം കോടതി ഉത്തരവിലൂടെ തനിക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം ബീന സ്വന്തമാക്കിയത്. ഒരു ദിവസം മാത്രം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കസേരയിൽ ഇരുന്ന് ഡോ. വി.ഐ.ബീന സർവീസിൽനിന്നു വിരമിച്ചു. കോടതി ഉത്തരവുമായി ശനിയാഴ്ച തലസ്ഥാനത്ത് എത്തിയ അവർ ഡയറക്ടർ സ്ഥലത്തില്ലാത്തതിനാൽ വകുപ്പ് സെക്രട്ടറിക്കു മുന്നിലാണ് സ്ഥാനമേറ്റെടുത്തത്.

മൂന്നുവർഷം നിഷേധിക്കപ്പെട്ട സ്ഥാനക്കയറ്റമാണ് കോടതി ഉത്തരവിലൂടെ ഒറ്റദിവസത്തേക്കു സ്വന്തമായത്. 2016ൽ ഇതേ തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സർക്കാർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിച്ചു. ഹൈക്കോടതി, അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവിടങ്ങളിൽനിന്ന്‌ അനുകൂല വിധിയുണ്ടായെങ്കിലും സ്ഥാനക്കയറ്റം നൽകിയില്ല.

ഏപ്രിൽ ഒന്നിന് ജോയിന്റ് ഡയറക്ടർ സ്ഥാനം ഒഴിവു വന്നെങ്കിലും നിയമനം നീട്ടി. 29ന് നിയമന ഉത്തരവ് നൽകാൻ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നിട്ടും വിധി നടപ്പായില്ല. കോടതിയലക്ഷ്യ നടപടി നേരിടുമെന്ന അവസ്ഥവന്നതോടെയാണ് ജോലിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായത്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് അദ്ധ്യാപികയാണ് ബീന. സ്ഥാനമേറ്റെടുക്കാൻ കണ്ണൂരിൽനിന്ന്‌ ഇവർ കാർ മാർഗം തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP