Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്തു പോയി വൈകി തിരിച്ചെത്തിയ മകനെ അമ്മ വീട്ടിൽ കയറ്റാൻ മടിച്ചു; തുടർന്നുണ്ടായ തർക്കം കൊലപാതകമായി; മദ്യലഹരിയിൽ അല്ല കൊലപാതകം എന്നും കൊലക്ക് ശേഷമാണ് മദ്യപിച്ചതെന്നും ജിതിൻ ബാബുവിന്റെ കുറ്റസമ്മത മൊഴി; അമ്മയെ മകൻ വെട്ടിക്കൊന്നത് കറിക്കരിയുന്ന കത്തി കൊണ്ട്; ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം അമ്മയുമായി എന്നും വഴക്കിടന്ന മകൻ; ജിതിൻ ബാബുവിന്റെ മൊഴി പൂർണ്ണമായും വിശ്വസിക്കാതെ പൊലീസ്; കുഞ്ഞന്നാമ്മയുടെ കൊലപാതകത്തിൽ നടുങ്ങി തൃക്കൊടിത്താനം

പുറത്തു പോയി വൈകി തിരിച്ചെത്തിയ മകനെ അമ്മ വീട്ടിൽ കയറ്റാൻ മടിച്ചു; തുടർന്നുണ്ടായ തർക്കം കൊലപാതകമായി; മദ്യലഹരിയിൽ അല്ല കൊലപാതകം എന്നും കൊലക്ക് ശേഷമാണ് മദ്യപിച്ചതെന്നും ജിതിൻ ബാബുവിന്റെ കുറ്റസമ്മത മൊഴി; അമ്മയെ മകൻ വെട്ടിക്കൊന്നത് കറിക്കരിയുന്ന കത്തി കൊണ്ട്; ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം അമ്മയുമായി എന്നും വഴക്കിടന്ന മകൻ; ജിതിൻ ബാബുവിന്റെ മൊഴി പൂർണ്ണമായും വിശ്വസിക്കാതെ പൊലീസ്; കുഞ്ഞന്നാമ്മയുടെ കൊലപാതകത്തിൽ നടുങ്ങി തൃക്കൊടിത്താനം

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: തൃക്കൊടിത്താനം അമരയിൽ മകന്റെ വെട്ടേറ്റ് അമ്മ അമര കന്യാക്കോണിൽ കുഞ്ഞന്നാമ്മ (55) മരിച്ചക്കുമ്പോൾ ചർച്ചയാകുന്നത് ജിതിൻ ബാബുവിന്റെ അമിത മദ്യപാനമായിരുന്നു. എന്നാൽ സ്വബോധത്തിലാണ് അമ്മയെ മകൻ കൊന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുമില്ല. മദ്യപിച്ച നിലയിലാണ് ജിതൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജിതിൻബാബു (27) നെ കസ്റ്റഡിയിലെടുത്തതായി തൃക്കൊടിത്താനം പൊലീസ് അറിയിച്ചു. മകൻ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിഞ്ഞത് ജിതിൻ ബാബുവിന്റെ ഫോൺവിളിയിൽനിന്നാണ്. കൊലപാതകത്തെ തുടർന്ന് ജിതിൻ ബാബു അയൽ പക്കത്തെ വീട്ടിൽ ഫോണിൽ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു.പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ ആണ് ബെഡ് റൂമിൽ അമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് കുഞ്ഞന്നാമ്മയുടെ മകൻ ജിതിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റസമ്മതം നടത്തുകയുമുണ്ടായി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.

അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച ജിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. പുറത്തു പോയി വൈകി തിരിച്ചെത്തിയ മകൻ നിതിൻ ബാബുവിനെ അമ്മ കുഞ്ഞന്നാമ്മ വീട്ടിൽ കയറ്റിയില്ല. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ പ്രതി പറയുന്നത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.

നിതിൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിൽ അല്ല കൊലപാതകം എന്നും കൊലക്ക് ശേഷമാണ് മദ്യപിച്ചതെന്നും ജിതിൻ പൊലീസിനോട് പറഞ്ഞു. ഇത് പൂർണ്ണമായും വിശ്വസിക്കാനാകില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജിതിൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിൻ. രാത്രി ഭക്ഷണത്തെക്കുറിച്ച് തർക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് പ്രതി കുഞ്ഞന്നാമ്മയുടെ കഴുത്തറുത്തുകൊല്ലുകയുമായിരുന്നു എന്ന് പൊലീസ് ആദ്യം പുറത്തു വിട്ട വിവരം.

കുറേക്കാലമായി വിദേശത്തായിരുന്നു ജിതിൻ. വീട്ട് ചെലവിനെ ചൊല്ലി അമ്മയും മകനും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ജിതിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP