Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്തെ സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കിയത് കർശനമായ ആരോ​ഗ്യ സുരക്ഷ പാലിച്ച്; മൂല്യനിർണയം ആരംഭിക്കുക നാളെ മുതൽ

കോവിഡ് കാലത്തെ സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കിയത് കർശനമായ ആരോ​ഗ്യ സുരക്ഷ പാലിച്ച്; മൂല്യനിർണയം ആരംഭിക്കുക നാളെ മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഉയർത്തിയ ആശങ്കകൾക്കിടെയും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയായി. ഗൾഫ് രാജ്യങ്ങളിലും പരീക്ഷ മുടക്കമില്ലാതെ നടന്നു. ഒന്നാംതീയതി മുതൽ മൂല്യനിർണയം തുടങ്ങും. ശനിയാഴ്ച ഒന്നാംവർഷ ഹയർസെക്കൻഡറിയിൽ 1,83,710 (99.20ശതമാനം), രണ്ടാംവർഷക്കാരിൽ 3,35,990 (98.70 ശതമാനം) കുട്ടികൾ പരീക്ഷയെഴുതി. വൊക്കഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷത്തിൽ 26,105 (98.69 ശതമാനം), രണ്ടാംവർഷത്തിൽ 9,811 (98.93 ശതമാനം) കുട്ടികളുമാണ് പരീക്ഷയെഴുതിയത്. പത്താംക്ലാസ് പരീക്ഷ നേരത്തേ പൂർത്തിയായിരുന്നു.

പതിവ് രീതികളും ശീലങ്ങളുമില്ലാതെയാണ് ഈ വർഷത്തെ എസ്എസ്എൽസി- ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയായത്. അവസാന പരീക്ഷ കഴിഞ്ഞുള്ള ആഘോഷവും ബഹളവും കണ്ണുനിറഞ്ഞുള്ള വിട പറിച്ചിലൊന്നും ഈ വർഷമുണ്ടായില്ല. കൊവിഡ് കാലത്തെ പരീക്ഷക്കാലം വിവാദങ്ങളിലാണ് തുടങ്ങിയത്. എന്നാൽ വലിയ പരാതികളില്ലാതെ തന്നെ പരീക്ഷകൾ പൂർത്തിയായി. ചൊവ്വാഴ്ചയാണ് മാറ്റിവച്ച എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകൾ തുടങ്ങിയത്. ലോക്ഡൗൺ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ ഇളവ് നേടി 26 മുതൽ തന്നെ പരീക്ഷകൾ തുടങ്ങി. ആശങ്കളോടെ തുടങ്ങിയ പരീക്ഷ കാര്യമായ പരാതികളില്ലാതെ അവസാനിച്ചത്.

എല്ലാ സുരക്ഷാ മുൻകരുതലോടെയും നടത്തിയ പരീക്ഷ കഴിയുമ്പോൾ കുട്ടികൾക്കും പരീക്ഷ ടെൻഷൻ ഒഴിഞ്ഞതിന്റെ ആശ്വാസം. പ്ലസ് ടു പരീക്ഷകൾ കൂടി കഴിഞ്ഞതോടെ കഴിഞ്ഞ അധ്യാനവർഷത്തെ സംസ്ഥാനത്തെ സ്കൂൾ പരീക്ഷകളെല്ലാം പൂർണ്ണമായി. ഇപ്പോൾ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണ്ണയം പെട്ടെന്ന് പൂർത്തിയാക്കി വേഗം ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം. പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് ഫലപ്രഖ്യാപനത്തിന് ശേഷം സേ പരീക്ഷക്കൊപ്പം പരീക്ഷ നടത്തും.

ജൂൺ ഒന്നു മുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്ത് ആരംഭിക്കും. രാവിലെ എട്ടര മുതൽ വൈകുന്നേകം അഞ്ചര വരെയായിരിക്കും ഓൺലൈൻ ക്ലാസുകൾ. വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗൺ മൂലം മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകൾ ഇന്നലെയാണ് പൂർത്തിയായത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റ് സംവിധാനങ്ങൾ ക്രമീകരിക്കും. ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ടെന്ന് അദ്ധ്യാപകർ ഉറപ്പാക്കണം. സ്വന്തം വീട്ടിൽ നിന്ന് ഓൺലൈനായി പങ്കെടുക്കാനാകാത്ത കുട്ടികൾക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP