Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചില്ലറവിപണിയിൽ കിലോയ്ക്ക് 35 രൂപ വിലയുള്ളപ്പോൾ കർഷകന് ലഭിക്കുന്നത് ആറ് രൂപ മാത്രം; മൂന്നേക്കർ സ്ഥലത്തെ വഴുതന നശിപ്പിച്ച് കർഷകൻ

ചില്ലറവിപണിയിൽ കിലോയ്ക്ക് 35 രൂപ വിലയുള്ളപ്പോൾ കർഷകന് ലഭിക്കുന്നത് ആറ് രൂപ മാത്രം; മൂന്നേക്കർ സ്ഥലത്തെ വഴുതന നശിപ്പിച്ച് കർഷകൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലോക് ഡൗൺ കാലത്തും കർഷകന് കണ്ണുനീർ മാത്രം. സംസ്ഥാനത്ത് കൃഷിയിറക്കുന്നവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വില ലഭിക്കാത്തതിനെ തുടർന്ന് മൂന്നേക്കർ‌ സ്ഥലത്തെ വഴുതന കൃഷി നശിപ്പിച്ചിരിക്കുകയാണ് ഒരു കർഷകൻ. എരുത്തേമ്പതി ആർവിപി പുതൂരിലെ പച്ചക്കറിക്കർഷകനും പഞ്ചായത്തംഗവുമായ ആർ.സി. സമ്പത്ത് കുമാറാണു വഴുതനച്ചെടികൾ നശിപ്പിച്ചത്.

ഏക്കറിന് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് കൃഷിയിറക്കിയത്. ആഴ്ചയിൽ 2 തവണയായി 3 ടണ്ണിലധികം വഴുതനയാണു ലഭിക്കുന്നത്. വേലന്താവളത്തും കൊഴിഞ്ഞാമ്പാറയിലുമുള്ള വിപണിയിലെത്തിച്ചപ്പോൾ 25 കിലോയുടെ ഒരു ചാക്ക് വഴുതനയ്ക്കു പറഞ്ഞത് 150 രൂപ. അതായത് കിലോയ്ക്ക് 6 രൂപ മാത്രം. ഇവിടെ ചില്ലറ വിൽപനവില 25 രൂപയും പാലക്കാട് നഗരത്തിൽ ചില്ലറവിപണിയിൽ 35 രൂപയും ഉള്ളപ്പോഴാണു കർഷകനു തുച്ഛവില. കൂലിയും വണ്ടിവാടകയും കമ്മിഷനും കഴിച്ചാൽ നഷ്ടമാണു ഫലം. കിലോയ്ക്ക് 15 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതിരിക്കൂ.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹോർട്ടികോർപ് അധികൃതർ ഇടപെട്ടെങ്കിലും കൃഷിയിടത്തിലെ തുള്ളിനന പൈപ്പുകൾ മാറ്റിയതിനാൽ കൃഷി തുടരുന്നില്ലെന്നു സമ്പത്ത് അറിയിച്ചു. എന്നാൽ, പച്ചക്കറി വിൽക്കാനാവാത്ത സ്ഥിതിയുണ്ടായാൽ ഹോർട്ടികോർപ് എടുക്കാമെന്നു കർഷകരെ അറിയിച്ചിരുന്നതാണെന്നും വഴുതന വിൽക്കാനാവാത്ത വിവരം ആരും അറിയിച്ചില്ലെന്നും ജില്ലാ മാനേജർ എസ്. അനസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP