Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രക്കാരെ ആരോഗ്യപരിശോധന നടത്തി സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കും; പനിയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല; തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചും നാളെ മുതൽ പ്രതിദിന തീവണ്ടി സർവ്വീസ്; തിരുച്ചിറപ്പള്ളി-നാഗർകോവിൽ സൂപ്പർഫാസ്റ്റും തിങ്കളാഴ്ച മുതൽ ഓടും; ടിക്കറ്റ് കൗണ്ടറുകൾ സ്റ്റേഷനിലും തുറക്കും; കൊറോണയ്‌ക്കൊപ്പം യാത്ര തുടരാൻ ഇന്ത്യൻ റെയിൽവേ; കേരളത്തിൽ ആഭ്യന്തര തീവണ്ടി സർവ്വീസ് തുടങ്ങുമ്പോൾ

യാത്രക്കാരെ ആരോഗ്യപരിശോധന നടത്തി സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കും; പനിയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല; തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചും നാളെ മുതൽ പ്രതിദിന തീവണ്ടി സർവ്വീസ്; തിരുച്ചിറപ്പള്ളി-നാഗർകോവിൽ സൂപ്പർഫാസ്റ്റും തിങ്കളാഴ്ച മുതൽ ഓടും; ടിക്കറ്റ് കൗണ്ടറുകൾ സ്റ്റേഷനിലും തുറക്കും; കൊറോണയ്‌ക്കൊപ്പം യാത്ര തുടരാൻ ഇന്ത്യൻ റെയിൽവേ; കേരളത്തിൽ ആഭ്യന്തര തീവണ്ടി സർവ്വീസ് തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തര തീവണ്ടി സർവ്വീസ് നാളെ തുടങ്ങും. എറണാകുളം - തിരുവനന്തപുരം പാതയിൽ റെയിൽവേ പ്രതിദിന തീവണ്ടികൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.

തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 7.45-ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06302) 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1-ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30-ന് തലസ്ഥാനത്ത് എത്തും. വേണാട് എക്സ്‌പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്സ്‌പ്രസ് കിട്ടുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ജൂൺ ഒന്നുമുതൽ ഒമ്പതുവരെ ഈ സമയക്രമം തുടരും.

10 മുതൽ മംഗള എക്സ്‌പ്രസിന്റെ മൺസൂൺ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും. തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി 9.45-ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നു മടക്കയാത്ര . കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവയാണ് സ്റ്റോപ്പുകൾ. ഒരു എ.സി. ചെയർകാറും 18 സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടാകും.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. ശ്രമിക് തീവണ്ടികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീവണ്ടികളും ഓടിയെങ്കിലും കൗണ്ടറുകൾ ഇതുവരെ തുറന്നിരുന്നില്ല. അതായതുകൊറോണക്കാലത്തിന് ശേഷം വീണ്ടും ടിക്കറ്റ് കൗണ്ടറുകൾ കേരളത്തിലെ റെയിൽവേ സ്‌റ്റേഷനുകളിൽ തുറക്കുകയാണ്. കൂടുതൽ തീവണ്ടികളും യാത്ര തുടങ്ങും. ഈ മാസം പകുതിയോടെ തീവണ്ടി സർവ്വീസുകൾ പൂർണ്ണ തോതിലാക്കാനാണ് നീക്കം.

യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ല. തിരുച്ചിറപ്പള്ളി-നാഗർകോവിൽ സൂപ്പർഫാസ്റ്റും തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. തിരുച്ചിറപ്പള്ളിയിൽനിന്നു രാവിലെ ആറിന് പുറപ്പെടുകയും നാഗർകോവിലിൽ ഉച്ചയ്ക്ക് 1-ന് എത്തുകയും ചെയ്യും. നാഗർകോവിൽ - തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3-ന് പുറപ്പെട്ട് രാത്രി 10.15-ന് തിരുച്ചിറപ്പള്ളിയിൽ എത്തുകയും ചെയ്യും.

സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷനിലെ 11 റിസർവേഷൻ കൗണ്ടറുകളും പ്രവർത്തിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. അല്ലാത്ത ദിവസങ്ങളിൽ എല്ലാം തീവണ്ടി സ്‌റ്റേഷനുകൾ പഴയ കാലത്തെ പോലെ സജീവമാക്കും. കൊറോണയ്‌ക്കൊപ്പം സഞ്ചരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ തീവണ്ടി ഓട്ടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP