Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറൽ പോസ്റ്റുകളിലൂടെ പേജുകൾക്കും അക്കൗണ്ടുകൾക്കും പ്രചാരം നേടിക്കൊടുക്കുന്നത് ഇനി അത്ര എളുപ്പമാവില്ല; വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് പ്രചാരം ലഭിക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്

വൈറൽ പോസ്റ്റുകളിലൂടെ പേജുകൾക്കും അക്കൗണ്ടുകൾക്കും പ്രചാരം നേടിക്കൊടുക്കുന്നത് ഇനി അത്ര എളുപ്പമാവില്ല; വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് പ്രചാരം ലഭിക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്

മറുനാടൻ ഡെസ്‌ക്‌

വൈറൽ പോസ്റ്റുകളുടെ ഉറവിടം ഉറപ്പാക്കാനൊരുങ്ങി ഫേയ്സ്ബുക്ക്. വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമാകും ഇനി ഇത്തരത്തിൽ പ്രചാരം ലഭിക്കുക. വ്യാപകമായി പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടേയും അത് പങ്കുവെക്കുന്ന ആളുകളുടേയും വിശ്വാസ്യത ഉറപ്പുവരുത്താനാണ് ഫേസ്‌ബുക്കിന്റെ ശ്രമം. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് പ്രചാരം ലഭിക്കുന്നത് ഫേസ്‌ബുക്ക് നിയന്ത്രിക്കും. വൈറലായിക്കഴിഞ്ഞ പോസ്റ്റുകൾ ആളുകൾക്ക് മുന്നിലെത്തുന്നതും നിയന്ത്രിക്കും.

ഫേസ്‌ബുക്കിൽ വലിയ സ്വീകാര്യത നേടുന്ന പോസ്റ്റുകളുടെ ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കാനാണ് ഫേസ്‌ബുക്കിന്റെ പുതിയ നടപടി. വൈറലാവുന്ന പോസ്റ്റുകൾ മനുഷ്യർ തന്നെ അയക്കുന്നവയാണോ അതോ ബോട്ടുകൾ പങ്കുവെക്കുന്നതാണോ എന്നാണ് ഫേസ്‌ബുക്ക് പരിശോധിക്കുക. കുറ്റകരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കാൻ ഫേസ്‌ബുക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. അക്കൗണ്ടുകൾ തിരിച്ചറിയുന്നത് കുറ്റവാളികളെ പിടിക്കാൻ ഫേസ്‌ബുക്കിന് സഹായകമാവും. ഫേസ്‌ബുക്ക് പേജ് ഉടമകൾക്ക് വേണ്ടിയുള്ള കർശന നിർദേശമാണിത്. വൈറൽ പോസ്റ്റുകളിലൂടെ പേജുകൾക്കും അക്കൗണ്ടുകൾക്കും പ്രചാരം നേടിക്കൊടുക്കുന്നത് ഇനി അത്ര എളുപ്പമാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP