Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിനെ തള്ളിപ്പറഞ്ഞ് ആഞ്ജല മെർക്കൽ; കോവിഡ് പശ്ചാത്തലത്തിൽ വ്യക്തിഗത ജി7 ഉച്ചകോടിക്ക് പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി ജർമ്മൻ ചാൻസലർ; മെർക്കൽ തള്ളിയത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം

ട്രംപിനെ തള്ളിപ്പറഞ്ഞ് ആഞ്ജല മെർക്കൽ; കോവിഡ് പശ്ചാത്തലത്തിൽ വ്യക്തിഗത ജി7 ഉച്ചകോടിക്ക് പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി ജർമ്മൻ ചാൻസലർ; മെർക്കൽ തള്ളിയത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കൊവിഡ് 19 പശ്ചാത്തലത്തിൽ വ്യക്തിഗത ജി7 ഉച്ചകോടിക്ക് പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ. ഇക്കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണോൾഡ് ട്രംപിനെ അവർ തള്ളിപ്പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കൾക്കിടയിലും വ്യക്തിഗത ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പങ്കെടുക്കാനില്ലെന്ന് മെർക്കൽ നിലപാട് സ്വീകിച്ചത്. ഇക്കാര്യം ജർമ്മൻ സർക്കാരിന്റെ വക്താവ് സ്ഥിരീകരിച്ചു.

കൊവിഡ് 19 പശ്ചാത്തലത്തിൽ വാഷിങ്ടണ്ണിലെ ക്യാമ്പ് ഡേവിഡിൽ നടക്കേണ്ടിയിരുന്ന ജി7 ഉച്ചകോടി വീഡിയോ കോൺഫറൻസിങ്ങ് വഴി ജൂൺ രണ്ടാം വാരം നടത്താമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകോടി ക്യാമ്പ് ഡേവിഡിൽ തന്നെ നേരിട്ട് നടത്താെമെന്ന് ട്രംപ് പറഞ്ഞത്. ട്രംപിന്റെ ഈ തീരുമാനത്തിനെതിരെയാണ് മെർക്കൽ രംഗത്ത് എത്തിയത്.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായല്ലാതെ നേരിട്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് ജർമ്മൻ സർക്കാരിന്റെ വക്താവ് വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപിന്റെ ക്ഷണനത്തിന് മെർക്കൽ നന്ദിയറിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക, ഇറ്റലി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ജി7 രാജ്യങ്ങൾ. മെർക്കൽ മാത്രമാണ് തീർത്തും വരില്ല എന്ന് അറിയിച്ചത്. ജി7 ഉച്ചകോടി വ്യക്തിഗതമായി നടത്തുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ താത്പര്യം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP