Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോക്കണോ മറ്റ് ബുക്കിങ് രേഖകളോ ഇല്ലാതെ എത്തിയ യുവാവ് മദ്യം വേണമെന്ന് വാശിപിടിച്ചു; മദ്യം കിട്ടാത്തതിൽ പ്രകോപിതനായി ബെവ്‌കോ ജീവനക്കാരനെ ബീയർ കുപ്പിക്ക് തലക്കടിച്ചു; അറസ്റ്റിലായത് നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാൽ

ടോക്കണോ മറ്റ് ബുക്കിങ് രേഖകളോ ഇല്ലാതെ എത്തിയ യുവാവ് മദ്യം വേണമെന്ന് വാശിപിടിച്ചു; മദ്യം കിട്ടാത്തതിൽ പ്രകോപിതനായി ബെവ്‌കോ ജീവനക്കാരനെ ബീയർ കുപ്പിക്ക് തലക്കടിച്ചു; അറസ്റ്റിലായത് നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാൽ

എസ് രാജീവ്

ചവറ: മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബെവ്‌കോ ജീവനക്കാരനെ ബീയർ കുപ്പി ക്ക് തലക്കടിച്ചു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ടകര ബെവ്‌കോയിലെ ജീവനക്കാരൻ മഹേന്ദ്രൻ പിള്ളക്കാണ് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അക്രമണത്തിന് മുതിർന്ന യുവാവിനെ ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.

നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെയാണ് പിടികൂടി പൊലീസിന് കൈമാറിയത്. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാനെത്തിയ അനിലാലിന്റെ കൈവശം ബുക് ചെയ്ത ടോക്കണോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മദ്യം വേണമെന്ന് വാശിപിടിച്ച ഇയാളെ ജീവനക്കാരും മറ്റും ഇടപെട്ട് തിരിച്ചയച്ചു. ഉച്ചതിരിഞ്ഞ് വീണ്ടും മദ്യം ആവശ്യപ്പെട്ടെത്തിയ ഇയാൾ പ്രകോപിതനായി മദ്യശാലയ്ക്കുള്ളിലേക്ക് കടന്നു കയറുകയും ഔട്ട് ലെറ്റിനുള്ളിലിരുന്ന ബീയർ കുപ്പി ഉപയോഗിച്ച് മഹേന്ദ്രൻ പിള്ളയുടെ തലക്ക് അടിക്കുകയുമായിരുന്നു. തുടർന്നാണ് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടികൂടി പ്രതിയെ പൊലീസിന് കൈമാറിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP