Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ കോടതിയിലൂടെ അധികാരം നിലനിർത്താൻ നോക്കരുത്; അന്തർസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ കോടതിയിലൂടെ അധികാരം നിലനിർത്താൻ നോക്കരുത്; അന്തർസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. അന്തർ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട പ്രതിപക്ഷ പാർട്ടികളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടർച്ചയായി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ കോടതിയിലൂട രാഷ്ട്രീയം നിയന്ത്രിക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

''അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തിൽ കോടതിയിൽ പോകുന്നവർ സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ടി എന്താണ് ചെയ്തത്. എന്തുകൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കാൻ പാടില്ലാത്തത്. ഞാൻ ആരുടെയും പേര് പറയുന്നില്ല. പക്ഷേ ഈ പരാതിക്കാർ രാഷ്ട്രീയ സമ്മർദ്ദത്തിനായാണ് ഇത്തരം പരാതികൾ നൽകുന്നത് എന്നത് വ്യക്തമാണ്''. രവിശങ്കർ പ്രസാദ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടവർ തന്നെയാണ് ഇപ്പോൾ കോടതിയെ സമീപിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആളുകൾ തന്നെയാണ് ഇപ്പോൾ ലോക്ക് ഡൗണിനെ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150ലേറെ തൊഴിലാളികൾ റോഡ്, റെയിൽ അപകടങ്ങളിലായി മരിച്ച പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്. അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP