Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളുകളും കോളജുകളും ഉടൻ തുറക്കില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാംഘട്ടത്തിൽ തുറക്കുമെന്ന് കേന്ദ്രം; സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ജൂലായിൽ ചർച്ച; പ്രോട്ടോക്കോൾ പട്ടിക തയ്യാറാക്കുമെന്നും കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:സ്‌കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിൽ തുറക്കുമെന്ന് കേന്ദ്രസർക്കാർ. കോവിഡ് 19 വൈറസ് സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ജൂലായിൽ ചർച്ച നടത്തിയതിന് ശേഷമായിരിക്കും തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. 'സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലനം സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും.

സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥാപനതലത്തിൽ മാതാപിതാക്കളുമായും മറ്റുള്ളവരുമായും കൂടിയാലോചനകൾ നടത്താം. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം ജൂലായിൽ എടുക്കും- ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളുമായും കൂടിയാലോചിച്ച് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ പട്ടിക തയ്യാറാക്കുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.മാർച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ രാജ്യത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP