Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുഇടങ്ങളിൽ നിർബന്ധമായി മുഖാവരണം ധരിക്കണം; ആറടി വരെ സാമൂഹിക അകലം പാലിക്കണം; കല്യാണങ്ങളിൽ 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല; മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം; തൊഴിലിടങ്ങളിൽ ജീവനക്കാരെ പരിശോധിക്കാൻ സംവിധാനം ഒരുക്കണം; പുതിയ കേന്ദ്ര മാനദണ്ഡം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ നിർബന്ധമായി മുഖാവരണം ധരിക്കണമെന്ന് മാർഗരേഖ. കുറഞ്ഞത് ആറടി വരെ സാമൂഹിക അകലം പാലിക്കണമെന്നും മാർഗരേഖയിൽ ആവർത്തിച്ചു. കടകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. കടയിൽ ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ ആളുകൾ ഇല്ല എന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള പരിപാടികൾക്കുള്ള നിരോധനം തുടരും. കല്യാണങ്ങളിൽ 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. മരണാനന്തര ചടങ്ങുകളിൽ ഇത് 20 ആണ്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരിൽ നിന്ന് പിഴ ഈടാക്കും. പൊതു ഇടങ്ങളിൽ പുകയില ഉത്പന്നങ്ങൾ, മദ്യം എന്നിവ ഉപയോഗിക്കുന്നത് കുറ്റമാണ്. തൊഴിലിടങ്ങളിൽ പരമാവധി വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. ജീവനക്കാർ ഷിഫ്റ്റ് ഏർപ്പെടുത്തണം. അതുവഴി ഒരേ സമയം കൂടുതൽ ആളുകൾ ഓഫീസിൽ വരുന്നത് ഒഴിവാക്കണം.

തൊഴിലിടങ്ങളിൽ ജീവനക്കാരെ പരിശോധിക്കാൻ സംവിധാനം ഒരുക്കണം. തെർമൽ സ്‌ക്രീനിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഓഫീസുകളിൽ ലഭ്യമാക്കണം. തുടർച്ചയായി തൊഴിലിടങ്ങൾ അണുവിമുക്തമാക്കാനും നടപടികൾ സ്വീകരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ജീവനക്കാർ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ചുമതലയുള്ള ആളുകൾ ഉറപ്പാക്കണമെന്നും കേന്ദ്രസർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തീവ്രബാധിത മേഖലകളിൽ കേന്ദ്രസർക്കാർ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. ലോക്ക്ഡൗണിൽ നിന്ന് പുറത്ത് കടക്കുന്നതിന്റെ ഭാഗമായി മറ്റിടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP