Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ; അന്തർസംസ്ഥാന യാത്രാനുമതി കൂടുതൽ ദുരന്തങ്ങൾ സൃഷ്ടിക്കുമെന്ന സൂചനയും; ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം നടപ്പിലാക്കാൻ കേന്ദ്ര നിർദ്ദേശം; സംസ്ഥാനം കടന്നുള്ള യാത്രകൾക്ക് പ്രത്യേക പാസും; വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിലെ നിയന്ത്രണത്തിന് ഇളവില്ല; ജൂൺ 1ന് പുതിയ സർക്കുലർ; കേന്ദ്ര ഉത്തരവിൽ കടുത്ത ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഇളവുകളുമായി അഞ്ചാം ഘട്ട ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കെ പുതിയ സർക്കുലറിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കടുത്ത ആശങ്കയിൽ.തീവ്രബാധിത പ്രദേശങ്ങളിൽ മാത്രം ലോക്ക്ഡൗൺ നടപ്പിലാക്കാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം, ആരാധനാലയങ്ങളെല്ലാം തുറന്ന് പ്രവർത്തിപ്പിക്കും. തീവ്രബാധിത പ്രദേശങ്ങളിൽ ജൂൺ 30 വരെ ലോക്ക്ഡൗൺ ഉണ്ടാകും. ജൂൺ 30 വരെ കണ്ടെയ്ന്മെന്റ് സോണുകൾ അഥവാ ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.

അതേസമയം അന്തർസംസ്ഥാനയാത്രകൾക്ക് ഇനി നിയന്ത്രങ്ങളില്ലെന്നാണ് പുതിയ മാർഗരേഖയിലുള്ളത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂൺ 1 മുതലാണ് പുതിയ മാർഗ രേഖ നിലവിൽ വരുന്നത്. തിങ്കളാഴ്ച മുതൽ പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം ഇതോടെ ഇല്ലാതാകും.

അതേസമയം തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന് മാർഗനിർദേശത്തിൽ പറയുന്നുണ്ട്. പൊതുഗതാഗതത്തിൽ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.എന്നാൽ സ്വകാര്യവാഹനങ്ങളിൽ പാസ്സില്ലാതെ അന്തർസംസ്ഥാനയാത്രകൾ നടത്താം ഇതാണ് ആശങ്ക ഉയർത്തുന്നത്. അതേസമയം ലോക്ക്ഡൗൺ പിൻവലിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാർഗരേഖ വ്യക്തമാക്കുന്നത്.

അതേസമയം, വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് തുടരും.വിവിധ ഘട്ടങ്ങളിലായി ലോക്ക്ഡൗൺ പിൻവലിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8-ന് ശേഷം, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാകുക.രണ്ടാംഘട്ടത്തിൽ സ്‌കൂളുകൾ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെയാണ് സ്‌കൂളുകൾ തുറന്നേക്കുക.അന്താരാഷ്ട്ര വിമാനസർവീസുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനം വരും തിയേറ്ററുകൾ, ഒഡിറ്റോറിയങ്ങൾ എന്നിവയെ സംബന്ധിച്ച തീരുമാനങ്ങളും സാഹചര്യം അനുസരിച്ച് പിന്നീട് വരുമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു. പൊതുപരിപാടികൾക്കുള്ള നിയന്ത്രണവും തുടരും.നൈറ്റ് കർഫ്യൂ നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാക്കി ഇളവ് നൽകി. നിലവിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കർഫ്യൂ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP