Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക്; രണ്ട് പേർ ചെന്നൈയിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയവരും

കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക്; രണ്ട് പേർ ചെന്നൈയിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയവരും

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു വയസ്സായ കുട്ടി ഉൾപ്പെടെ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. രണ്ട് പേർ ചെന്നൈയിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. 48 വയസ്സുള്ള കുറ്റ്യാടി സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാൾ. മെയ് 14 ന് ചെന്നൈയിൽനിന്ന് സ്വന്തം വാഹനത്തിൽ കുറ്റ്യാടിയിൽ എത്തി നിരീക്ഷണത്തിലായിരുന്നു.

മെയ് 29 ന് സ്രവ പരിശോധന നടത്തുകയും കോവിഡ്-19 പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ ചികിത്സയിലാണ്.48 വയസ്സുള്ള ഏറാമല സ്വദേശിയാണ് രണ്ടാമത്തെ വ്യക്തി. മെയ് 27 ന് ചെന്നൈയിൽനിന്നു സ്വന്തം വാഹനത്തിൽ പുറപ്പെട്ട് മെയ് 28 ന് കോഴിക്കോട് എത്തി. രോഗ ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട്ടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ പോസിറ്റീവായി.64 വയസ്സുള്ള മാവൂർ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി.

മെയ് 20 ന് റിയാദിൽനിന്നു വിമാനമാർഗ്ഗം കണ്ണൂരിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് മെയ് 22ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ പോസിറ്റീവ് ആവുകയും ചെയ്തു. കൊടുവള്ളിയിലെ ഒരു വയസ്സുള്ള കുട്ടിയാണ് നാലാമത്തേത്. അമ്മയോടൊപ്പം ഖത്തറിൽനിന്ന് മെയ് 18ന് കോഴിക്കോട്ടെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 28 ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തു. നാലുപേരുടേയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 64 ആയി. 28 പേർ രോഗമുക്തരായി. ഇപ്പോൾ 36 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിൽ 17 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 15 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേർ കണ്ണൂരിലും മഹാരാഷ്ട്രക്കാരിയായ ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലുമാണ്.

ഇതു കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസർഗോഡ് സ്വദേശികളും ഒരു തൃശൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരു തൃശൂർ സ്വദേശി എം വിആർ ക്യാൻസർ സെന്ററിലും പോസിറ്റീവായി ചികിത്സയിലുണ്ട്.ഇന്ന് 181 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4736 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4513 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 4433 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 223 പേരുടെ ഫലം ലഭിക്കാൻ ബാക്കിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP