Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വാറന്റെയിൻ ലംഘിച്ചതിന് പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവടക്കം രണ്ട് പേർ പിടിയിൽ; കേച്ചേരിയിൽ ഹോംക്വാറന്റെയിനിൽ കഴിഞ്ഞിരുന്ന ഔമാൻ ഹാജിയും അബ്ദുൽ റഹിമാനും പിടിയിലായത് തൃശ്ശൂരിൽ നിന്നും മലപ്പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പെരുമ്പിലാവിൽ നിന്നും; ഇരുവരെയും ഗുരുവായൂരുള്ള സർക്കാർ ക്വാറന്റെയിൻ കേന്ദ്രത്തിലേക്ക് മാറ്റി; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തെന്നും കുന്ദംകുളം പൊലീസ്

ക്വാറന്റെയിൻ ലംഘിച്ചതിന് പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവടക്കം രണ്ട് പേർ പിടിയിൽ; കേച്ചേരിയിൽ ഹോംക്വാറന്റെയിനിൽ കഴിഞ്ഞിരുന്ന ഔമാൻ ഹാജിയും അബ്ദുൽ റഹിമാനും പിടിയിലായത് തൃശ്ശൂരിൽ നിന്നും മലപ്പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പെരുമ്പിലാവിൽ നിന്നും; ഇരുവരെയും ഗുരുവായൂരുള്ള സർക്കാർ ക്വാറന്റെയിൻ കേന്ദ്രത്തിലേക്ക് മാറ്റി; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തെന്നും കുന്ദംകുളം പൊലീസ്

ജാസിം മൊയ്തീൻ

തൃശൂർ: ക്വാറന്റെയിൻ ലംഘിച്ചതിന് പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവടക്കം രണ്ടുപേർക്കെതിരെ കുന്ദംകുളം പൊലീസ് കേസെടുത്തു.. ഈ മാസം 18ന് കോയമ്പത്തൂരിൽ നിന്ന് വാളയാർ വഴിയെത്തി തൃശൂർ കേച്ചേരിയിൽ ഹോംക്വാറന്റെയിനിൽ കഴിഞ്ഞിരുന്ന ഔമാൻ ഹാജി, അബ്്ദുൽറഹിമാൻ എന്നിവരെയാണ് കുന്ദംകുളം പൊലീസ് പിടികൂടി ഗുരുവായൂരിലെ സർക്കാർ ക്വാറന്റെയിൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.

കേച്ചേരിയിലെ വീട്ടിൽ നിന്നും മലപ്പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ജില്ലാ അതിർത്തിയായ പെരുമ്പിലാവിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. നേരത്തെ ഇവർ കേച്ചേരിയിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് തൃശൂർ മലപ്പുറം ജില്ലാ അതിർത്തികളിൽ പരിശോധന നടത്തുന്ന സംഘങ്ങൾക്ക് വിവരം കൈമാറുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പെരുമ്പിലാവിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. പിടിയിലായ ഔമാൻ ഹാജി മലപ്പുറം എംപിയും മുസ്ലിംലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവാണ്. ഇരുവരും കോയമ്പൂത്തൂരിൽ നിന്നും വന്നതിന് ശേഷം തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയും ഹോട്ട് സ്‌പോട്ടുമായ ചാലിശ്ശേരിയിൽ പോയതായയും വിവരങ്ങളുണ്ട്.

ഇരുവരും സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേർക്കെതിരെയും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തതായും ഇരുവരെയും ഗുരുവായൂരിലുള്ള സർക്കാർ ക്വാറന്റെയിൻ കേന്ദ്രത്തിലേക്ക് മാറ്റിയതായും കുന്ദംകുളം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP