Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭോപ്പാൽ ദുരന്തത്തിന് ഇരകളായവരും കോവിഡ് ബാധിച്ച് മരിച്ചു; 35 വർഷത്തിനിപ്പുറവും ദുരന്തബാധിതർക്ക് സർക്കാരിന്റെ അവഗണന; ദുരന്തബാധിതർക്കുള്ള ആശുപത്രി കോവിഡ് കെയറാക്കിയിട്ടും ഇവർക്ക് ചികിത്സയില്ല; കോവിഡ് മൂലം മരണപ്പെട്ട 20 പേരിൽ 17 പേരും വാതക ദുരന്തത്തിലെ ഇരകൾ; ദുരന്തബാധിതരെ കയ്യൊഴിഞ്ഞ് സർക്കാരും;അനാസ്ഥയെക്കെതിരെ പ്രതിഷേധവുമായി എൻ.ജി.ഒകളും രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കൊറോണ കാലത്തും നരകയാതന അനുഭവിച്ച് ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾ. 35 വർഷത്തിനിപ്പുറം കഴിയുമ്പോഴും ഇവർക്ക് കൊറോണയുടെ രൂപത്തിൽ അടുത്ത ദുരിതം എത്തുകയാണ്. കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സർക്കാറിന്റെ അവഗണനകൂടി ഏറ്റുവാങ്ങേണ്ട ദുരവസ്ഥയിലാണ്.കൊവിഡ് ബാധിച്ച ഭോപ്പാൽ ദുരന്തത്തിലെ ഇരകളെ സർക്കാർ അവഗണിക്കുന്നതായും ചികിത്സ നിഷേധിക്കുന്നതായും ബന്ധുക്കളും ആക്ടിവിസ്റ്റുകളും പറയുന്നു.ലോകത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വ്യവസായിക ദുരന്തമായിരുന്നു 1984 ലെ ഭോപ്പാൽ വാതക ചോർച്ച.

സാധാരണ ഒരാൾക്ക് ബാധിക്കുന്നതിനെക്കാൾ വേഗത്തിൽ ഭോപ്പാൽ വാതക ദുരന്തിന് ഇരയായവരിൽ കൊവിഡ് ബാധ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഭോപ്പാൽ ദുരന്തം അതിജീവച്ചവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ബന്ധപ്പെട്ട അധികൃതർക്ക് കത്തയച്ചിരുന്നു.എന്നാൽ തങ്ങളെ കേൾക്കാൻ അവർ തയ്യാറായില്ലെന്ന് എൻ.ജി.ഒ പ്രവർത്തകർ പറയുന്നു.

വാതക ദുരന്തത്തിൽ നിന്ന് അതിജീവിച്ചവർക്കായുള്ള പ്രത്യേക ആശുപത്രി കൊവിഡ് രോഗികൾക്കായുള്ള ആശുപത്രിയാക്കി മാറ്റിയതും ഇവരുടെ ദുരിതം ഇരട്ടിപ്പിച്ചു.ഭോപ്പാലിലെ ആദ്യ കൊവിഡ് ബാധിതനായ 55 കരൻ മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ഭോപ്പാലിലെ എൻ.ജി.ഒ പ്രവർത്തകയായ രചന ദിംഗ പി.ടി.എയോട് പറഞ്ഞിരുന്നു.

ഭോപ്പാൽ ദുരന്തത്തിന് ഇരയായ 80 വയസ്സുള്ള കൊവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും സമയത്തിന് ചികിത്സ കിട്ടാത്തത് മൂലമാണ് മരണപ്പെട്ടതെന്ന് ആരോപണമുയർന്നിരുന്നു.ഭോപ്പാൽ ദുരന്തത്തിന് ഇരയായ 40 വയസ്സുള്ള സ്ത്രീയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 52 കാരനുംകൊവിഡ് പോസിറ്റീവ് ആയിരുന്നു. ഹമീഡിയ ആശുപത്രിയിലെ കൊവിഡ് -19 വാർഡിലേക്ക് പോകുംവഴിയാണ് ഇദ്ദേഹം മരിച്ചത്.

ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുംക്ഷയരോഗമുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്ന് പറയുന്നു.
ദുരന്തത്തെ അതിജീവിച്ച 75 വയസ്സുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഏപ്രിൽ 11ന് മരിച്ചിരുന്നു. ഇദ്ദേഹവും കൊവിഡ് പോസിറ്റീവായിരുന്നു.ഏപ്രിൽ മാസത്തിൽ തന്നെ വാതക ദുരന്തത്തിന് ഇരയായ രണ്ട് പേർ കൂടി കൊവിഡ് മൂലം മരിച്ചിരുന്നു.മെയ് ആദ്യത്തെ കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട 20 കൊവിഡ് മരണങ്ങളിൽ 17 ഉം ഭോപ്പാൽ ദുരന്തത്തിന് ഇരയായിരുന്നു രചന ദിംഗാര പറഞ്ഞത്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP