Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോയമ്പത്തൂരിൽ ക്ഷേത്രനടയിൽ മാംസം വലിച്ചെറിഞ്ഞു വർഗീയ കലാപത്തിന് ശ്രമം; 48 കാരനെ അറസ്റ്റു ചെയ്തു പൊലീസ്; സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ തൊഴിൽരഹിതൻ; യുവാവ് മാംസം വലിച്ചെറിഞ്ഞത് ബൈക്കിലെത്തി; പ്രതി സംഘപരിവാർ അനുഭാവിയെന്ന് സോഷ്യൽ മീഡിയാ പ്രചരണം; അറസ്റ്റിലായ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സൂചനയുമായി പൊലീസും

കോയമ്പത്തൂരിൽ ക്ഷേത്രനടയിൽ മാംസം വലിച്ചെറിഞ്ഞു വർഗീയ കലാപത്തിന് ശ്രമം; 48 കാരനെ അറസ്റ്റു ചെയ്തു പൊലീസ്; സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ തൊഴിൽരഹിതൻ; യുവാവ് മാംസം വലിച്ചെറിഞ്ഞത് ബൈക്കിലെത്തി; പ്രതി സംഘപരിവാർ അനുഭാവിയെന്ന് സോഷ്യൽ മീഡിയാ പ്രചരണം; അറസ്റ്റിലായ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സൂചനയുമായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കോവിഡ് കാലത്തു വർഗീയ ലഹളയ്ക്ക് ശ്രമം. ക്ഷേത്രത്തിൽ മാംസം എറിഞ്ഞുകൊണ്ടാണ് വർഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമം നടന്നത്. കോയമ്പത്തൂരിലെ വേണുഗോപാല കൃഷ്ണ സ്വാമി ക്ഷേത്രത്തനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നിലാണ് മാംസം വലിച്ചെറിഞ്ഞത്. സംഭവത്തില് ഒരാൾ അറസ്റ്റിലായി. 48 കാരനെയാണ് കോയമ്പത്തൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരിലെ കാവുണ്ടമ്പാലയം സ്വദേശി എസ് ഹരി രാംപ്രകാശ് (48) ആണ് പിടിയിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ തൊഴിൽരഹിതനായിരുന്നു. ഇയാൾക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് കരുതുന്നതെന്നതെന്നം പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതേസമയം, ഇയാൾക്ക് മാനസിക അസ്വസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളൊന്നുമില്ല.

ഹരിക്കെതിരെ രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തു. 153 എ (രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നത്) 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുന്നതിലൂടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതും ക്ഷുദ്രകരവുമായ പ്രവൃത്തികൾ), 298 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണർ സുമിത് ശരൺ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ക്ഷേത്രങ്ങൾക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്തതെന്നും കമ്മീഷണർ വ്യക്തമാക്കി. അതേസമയം സംഘപരിവാർ അനുഭാവിയാണ് ക്ഷേത്രത്തിൽ മാംസം എറിഞ്ഞതെന്ന ആരോപണം സോഷ്യൽ മീഡിയയിലും ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP