Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമർശനങ്ങൾ ഉയർത്തുന്നവർ താൻ പറഞ്ഞത് മുഴുവൻ മനസ്സിലാക്കാതെയെന്ന് നടി ആനി; നാട്ടുവർത്തമാനം എന്ന രീതിയിൽ പറഞ്ഞതെല്ലാം വല്ലാതെ വളച്ചൊടിച്ചു; ആരോടും പരിഭവമില്ലെന്നും താരം

വിമർശനങ്ങൾ ഉയർത്തുന്നവർ താൻ പറഞ്ഞത് മുഴുവൻ മനസ്സിലാക്കാതെയെന്ന് നടി ആനി; നാട്ടുവർത്തമാനം എന്ന രീതിയിൽ പറഞ്ഞതെല്ലാം വല്ലാതെ വളച്ചൊടിച്ചു; ആരോടും പരിഭവമില്ലെന്നും താരം

മറുനാടൻ ഡെസ്‌ക്‌

സ്ത്രീകൾ വീട്ടിൽ പണി എടുക്കുന്നതിനെ കുറിച്ചും സിനിമയിൽ നായികമാർ മേക്കപ്പ് ഇടുന്നതിനെ കുറിച്ചുമൊക്കെ തന്റെ കുക്കറി ഷോയിൽ നടത്തിയ ചില പരാമർശങ്ങൾ നടി ആനിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്. ഇതോടെ നടി ആനിയെ വിമർശിക്കുന്ന തരത്തിൽ ട്രോളുകളും വ്യാപിച്ചു. ഇപ്പോഴിതാ മറുപടിയുമായി എത്തിയിരിക്കുകയാണ് ആനി. തന്നെ വിമർശിച്ചും കളിയാക്കിയും പ്രശസ്തരാകുന്നവരോട് നീരസമില്ലെന്ന് വ്യക്തമാക്കി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ആനി. ആനീസ് കിച്ചണിലെ ചിലപരാമർശങ്ങൾ വളച്ചൊടിച്ചതാണെന്നും ഒരു ഓൺലെൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ആനീസ് കിച്ചൺ എന്ന കുക്കറി ഷോയിൽ താരം നടത്തിയ പരാമർശങ്ങളുടെ പേരിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കുട്ടികൾ നമ്മുടെ ഇൻഡസ്ട്രിയൽ ഉണ്ട് എന്നൊരു ഇൻഫർമേഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് അന്നത്തെ ആ പ്രോഗ്രാമിലൂടെ ഞാൻ ശ്രമിച്ചത്. ഒരിക്കൽ പോലും ഞാൻ ആ പ്രോഗ്രാമിൽ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. മുഴുവൻ കാണാതെ ഇങ്ങനെയുള്ള ട്രോളുകൾ ഇറങ്ങുന്നത് കാണുമ്പോൾ സാധാരണ സ്ത്രീ എന്ന നിലയിൽ വിഷമം ഉണ്ട്. പക്ഷേ ഞാൻ അതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കാനാണ് ശ്രമിക്കുന്നത്. ആ ട്രോൾ ഉണ്ടാക്കിയ ആളോട് എനിക്ക് ദേഷ്യവും ഇല്ല. ഞാൻ കാരണം ഒരാളെങ്കിലും പ്രശസ്തനാവുന്നെങ്കിൽ അത് നല്ലതല്ലേ? പക്ഷേ സാധാരണയായി നമ്മളൊക്കെ പറയുന്ന നാട്ടുവർത്തമാനം എന്ന രീതിയിൽ ഞാൻ പറഞ്ഞതെല്ലാം വല്ലാതെ വളച്ചൊടിച്ചു. ഇതിൽ കൂടുതൽ എനിക്ക് ഒന്നും അതേപ്പറ്റി പറയാനില്ല എന്നും ആനി വ്യക്തമാക്കി.

ഞാൻ ഒരു ജോയിന്റ് ഫാമിലിയിൽ വളർന്നയാളാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള എല്ലാ അമ്മമാരും ഒരു കുടുംബം എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്നു എന്ന് ഞാൻ ചെറുപ്പത്തിലെ ശ്രദ്ധിച്ചിരുന്നു. എന്റെ അമ്മ എന്നെ പഠിപ്പിച്ചത് എപ്പോഴും സ്ത്രീകൾ ഭർത്താവിനെക്കാൾ കുറച്ചു താഴ്ന്ന് നിൽക്കണം എന്നാണ്. ഞാൻ അനുസരിക്കുന്നതും അതാണ്. അതിൽ ഇപ്പോഴും തനിക്ക് ഒരു കുറ്റബോധവും ഇല്ലെന്നും താരം പറയുന്നു.

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളാണ് നടി ആനി. അടുക്കള വിശേഷങ്ങളുമായി താൻ അവതാരകയായി എത്തുന്ന ഒരു പരിപാടിയിൽ നിമിഷ സജയൻ, നവ്യ നായർ, സരയു എന്നവരുമായുള്ള ആനിയുടെ സംഭാഷണങ്ങളാണ് ട്രോളിന് കാരണമായത്. സരയു അതിഥിയായി എത്തിയ പരിപാടിയിൽ സ്ത്രീ പുരുഷന് ഒരുപടി താഴെ നിൽക്കുന്നതാണ് നല്ലതെന്നും, നവ്യയോട് ഒരുപാട് ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്ന ഒരു നല്ല വീട്ടമ്മയെ കുറിച്ച് പറഞ്ഞതും നിമിഷ സജയനോട് മേക്കപ്പ് ഇല്ലാതെ എങ്ങനെ അഭിനയിക്കും എന്ന് ചോദിച്ചതുമെല്ലാം ആനിയെ ട്രോളുകൾക്ക് ഇരയാക്കി. ഇപ്പോൾ അതിനെല്ലാം മറുപടിയുമായി ആനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP