Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീരേന്ദ്രകുമാർ: മലബാറിന്റെ വീരേതിഹാസമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ കമ്മറ്റി

സ്വന്തം ലേഖകൻ

ദുബായ്: ഇന്ത്യൻ രാഷ്ടട്രീയത്തിൽ മലബാറിനെ അടയാളപ്പെടുത്തിയ വീരേതിഹാസമായിരുന്നു അന്തരിച്ച എം പി വീരേന്ദ്രകുമാറെന്ന് കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ കമ്മറ്റി അഭിപ്രായപ്പെട്ടു. ചിന്തകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, രാഷ്ടട്രീയ നേതാവ്, പരിസ്ഥിതി വാദി, സാമോഹ്യ പരിഷ്‌കർത്താവ്, പത്ര പ്രവർത്തകൻ, ബിസിനസുകാരൻ, എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. എല്ലാറ്റിനുമുപരി തികഞ്ഞ ഒരു മനുഷ്യസ്‌നേഹി ആയിരുന്നു വീരേന്ദ്രകുമാർ.

കോഴിക്കോടിന്റെ സർവ്വതോന്മുഖമായ വികസനത്തിൽ കേന്ദ്ര മന്ത്രി, എം പി, എം എൽ എ, പ്രമുഖ പത്ര ഉടമ എന്നീ നിലകളിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്രകുമാർ. സാമൂഹ്യ രംഗത്തും തികഞ്ഞ മതേതര വാദി, ജീവിതാന്ത്യം വരെ കറകളഞ്ഞ സോഷ്യലിസ്റ്റ് എന്നീ മുഖ മുദ്രയോടെയും അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ വേർപാടിൽ 'കോഴിക്കോട് പ്രവാസി' യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി യോഗം അറിയിച്ചു.

പ്രസിഡണ്ട് രാജൻ കൊളാവിപാലം അധ്യക്ഷത വഹിച്ചു. മോഹൻ എസ് വെങ്കിട്ട്, അഡ്വ.മുഹമ്മദ് സാജിദ്, ജമീൽ ലത്തീഫ്, മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP