Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് മരണങ്ങളുടെ വർധനവും ആശുപത്രി കിടക്കകളുടെ കുറവും ആശങ്കപ്പെടുത്തുന്നെന്ന് ഡൽഹി മുഖ്യമന്ത്രി; സ്ഥിരമായി ലോക്ക്ഡൗൺ തുടരാൻ കഴിയില്ലെന്നും അരവിന്ദ് കെജ്രിവാൾ

കൊവിഡ് മരണങ്ങളുടെ വർധനവും ആശുപത്രി കിടക്കകളുടെ കുറവും ആശങ്കപ്പെടുത്തുന്നെന്ന് ഡൽഹി മുഖ്യമന്ത്രി; സ്ഥിരമായി ലോക്ക്ഡൗൺ തുടരാൻ കഴിയില്ലെന്നും അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നതെന്ന് തുറന്ന് പറഞ്ഞ് ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അതേ സമയം, കൊവിഡിന് ലോക് ഡൗൺ ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണസംഖ്യ ഉയരുന്നതിലും ആരോ​ഗ്യ രം​ഗത്തെ സൗകര്യങ്ങളുടെ പരിമിതിയിലുമുള്ള ആശങ്കയും അദ്ദേഹം മറച്ച് വെച്ചില്ല.

ഡൽഹിക്ക് സ്ഥിരമായി ലോക്ക്ഡൗൺ തുടരാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂന്നാമത്തെ കോവിഡ് കേസുകളുള്ള ദേശീയ തലസ്ഥാന പ്രദേശത്ത് പുതിയ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. 'നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ഞങ്ങൾ സമ്മതിക്കുന്നു. എന്നാൽ നാം പരിഭ്രാന്തരാകരുത്. രണ്ട് കാര്യത്തിലാണ് ഡൽഹിയിലെ സ്ഥിതി എന്നെ ആശങ്കപ്പെടുത്തുന്നത്. ഒന്ന് മരണങ്ങളുടെ എണ്ണം കൂടുന്നത്. മറ്റൊന്ന് ആശുപത്രി കിടക്കകളുടെ കുറവ്." - കെജ്‌രിവാൾ വീഡിയോ കോൺഫറൻസിൽ പറഞ്ഞു.

സ്ഥിരമായ ലോക്ക്ഡൗൺ ഒരു പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് നമുക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ചവ്യാധിക്കൊപ്പം ജീവിക്കാൻ ഡൽഹി നിവാസികൾ ശീലിക്കേണ്ടിവരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിൽ 17000-ലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 398 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകളിൽ 2,100 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രികളിലുള്ളത്. ബാക്കിയുള്ളവരെ ഡിസ്ചാർജ് ചെയ്തു. രോഗം പിടിപെട്ട മിക്ക ആളുകളും ലക്ഷണങ്ങളില്ലാത്തവരോ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും അവർ വീടുകളിൽ സുഖം പ്രാപിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP