Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രൊസിക്യൂഷനും ഒത്തുകളിച്ചതോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; തുറവൂർ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷാ ജാമ്യം നേടിയത് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസും

പ്രൊസിക്യൂഷനും ഒത്തുകളിച്ചതോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; തുറവൂർ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷാ ജാമ്യം നേടിയത് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രൊസിക്യൂഷൻ ഒത്തുകളിച്ചതോടെ. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ആലപ്പുഴ തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ വാൽപ്പാറയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷാ ജാമ്യം നേടിയത്. കേസന്വേഷിച്ച എറണാകുളം സെൻട്രൽ പൊലീസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയിട്ടും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പ്രതിഭാഗത്തെ പ്രൊസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാൻ കാരണമായത്.

പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസിൽ കുറ്റപത്രം നൽകിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോൾ പ്രോസിക്യൂഷനും ഇക്കാര്യം ശരിയാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായ കേസിൽ കുറ്റപത്രം വൈകിയതിനെതിരേ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിമർശിക്കുകയും ചെയ്തു. അതേസമയം, കേസിൽ 90 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ജനുവരി എട്ടാം തീയതിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ സഫർ ഷാ അറസ്റ്റിലാകുന്നത്. മരട് സ്വദേശിയായ പെൺകുട്ടിയെ മോഷ്ടിച്ച കാറിൽ കടത്തിക്കൊണ്ടുപോയ സഫർ ഷാ ബലാത്സം​ഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്‌നാട് അതിർത്തിയിലെ തോട്ടത്തിൽ ഉപേക്ഷിക്കുയായിരുന്നു. സർവീസ് സ്റ്റേഷനിലെ ജോലിക്കാരനായ സഫർ ഷാ കമ്പനിയിൽ സർവീസിന് കൊണ്ടുവന്ന കാറുമായാണ് പെൺകുട്ടിയുമായി സ്ഥലം വിട്ടത്. കാറുടമയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇരുവരും കേരള അതിർത്തിയോട് അടുത്തിരുന്നു. സെൻട്രൽ സ്റ്റേഷനിലെ നിര്ദേശമനുസരിച്ച് വാഴച്ചാൽ ചെക് പോസ്റ്റിൽ പരിശോധന നടത്തിയതോടെ കാർ പെൺകുട്ടിയുമായി കടന്നുപോയെന്ന് വ്യക്തമായി. വന്യമൃഗങ്ങളുള്ള കൊടുകാട്ടിലായിരുന്നു അപ്പോൾ സഫറും പെൺകുട്ടിയും. കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ച ശേഷം സഫർ ഷാ കേരള പൊലീസിന്റെയോ തമിഴ്‌നാട് പൊലീസിൻറേയോ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയോ കണ്ണിൽപെടാതെ കാറോടിച്ച് അതിർത്തി വിട്ടു. പിന്നീട് വാൽപാറയ്ക്ക് സമീപംവച്ച് കാർ തടഞ്ഞാണ് സഫർഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ 90 ദിവസം പൂർത്തിയാകുന്ന ഏപ്രിൽ എട്ടിന് മുമ്പ് തന്നെ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഹൈക്കോടതിയിൽ പ്രതിഭാഗം മറച്ചുവെച്ചപ്പോൾ പ്രോസിക്യൂഷനും അതിനെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം, പ്രതിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപ്പീൽ നൽകാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചുകഴിഞ്ഞു.

എറണാകുളം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയ സഫർ ഷാ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തമിഴ്‌നാട് അതിർത്തിയിലെ വാൽപ്പാറയിൽ മൃതദേഹം ഉപേക്ഷിച്ചു. 2020 ജനുവരി ഏഴിനായിരുന്നു സംഭവം. ജനുവരി എട്ടിനാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇതിനിടെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP