Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജരേഖകൾ നിർമ്മിച്ച് നൽകുന്ന സംഘത്തിലെ രണ്ട് പേർ മലപ്പുറത്ത് പിടിയിൽ; പിടിയിലായത് ആർസി ബുക്ക്, ലൈസൻസ്, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യജമായി നിർമ്മിച്ചു നൽകുന്ന സംഘത്തിലുള്ളവർ; ഉപഹാരങ്ങൾ നിർമ്മിച്ചു നൽകുന്ന സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; ആവശ്യക്കാരെ കണ്ടെത്തുന്നത് ട്രാവൽ ഏജൻസികളെ ഉപയോഗിച്ച്

വ്യാജരേഖകൾ നിർമ്മിച്ച് നൽകുന്ന സംഘത്തിലെ രണ്ട് പേർ മലപ്പുറത്ത് പിടിയിൽ; പിടിയിലായത് ആർസി ബുക്ക്, ലൈസൻസ്, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യജമായി നിർമ്മിച്ചു നൽകുന്ന സംഘത്തിലുള്ളവർ; ഉപഹാരങ്ങൾ നിർമ്മിച്ചു നൽകുന്ന സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; ആവശ്യക്കാരെ കണ്ടെത്തുന്നത് ട്രാവൽ ഏജൻസികളെ ഉപയോഗിച്ച്

സ്വന്തം ലേഖകൻ

മലപ്പുറം: വ്യാജസർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചുനൽകുന്ന സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിൽ. പൊന്മള പട്ടത്ത് മൊയ്തീൻകുട്ടി (44), പട്ടിക്കാട് മുള്ള്യാകുർശി നമ്പൂത്ത് ഷിഹാബുദ്ദീൻ (40) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്‌പി പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിലും പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ്‌ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് ഷിഹാബിനെ വ്യാജവിവാഹ സർട്ടിഫിക്കറ്റുമായി പിടികൂടിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ മലപ്പുറം കോട്ടപ്പടിയിലെ പ്രിന്റെക്സ് എന്ന സ്ഥാപനത്തിൽ നിന്ന് മൊയ്തീൻ കുട്ടിയാണ് ഇവ വ്യാജമായി നിർമ്മിച്ച് എത്തിക്കുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് പ്രിന്റെക്സ് സ്ഥാപനത്തിൽ പരിശോധന നടത്തുകയും മൊയ്തീൻ കുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കംപ്യൂട്ടർ, പ്രിന്റർ, ലാമിനേഷൻ യന്ത്രം, പ്രത്യേകതരം കടലാസ് തുടങ്ങിയവ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ വെച്ച് വ്യാജ ആർസി ബുക്കുകൾ, ലൈസൻസുകൾ, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവയും നിർമ്മിച്ചു നൽകിയിരുന്നു. ഉപഹാരങ്ങളും മറ്റും തയ്യാറാക്കുന്നതിന്റെ മറവിലാണ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വിറ്റിരുന്നത്. ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള മൊയ്തീൻ കുട്ടിക്ക് അധികാരികളുടെ ഒപ്പുകൾ വേഗത്തിൽ മനസ്സിലാക്കാനും സർട്ടിഫിക്കറ്റിലേക്ക് പകർത്താനും കംപ്യൂട്ടറിൽ നിർമ്മിച്ച് പതിപ്പിക്കാനും അതീവ വൈദഗ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സർട്ടിഫിക്കറ്റുകൾക്ക് 10,000 മുതൽ 25,000 രൂപ വരെയാണ് വില നിശ്ചയിച്ചിരുന്നത്. ആവശ്യക്കാരെ കണ്ടെത്താനും പണം വാങ്ങുന്നതിനും പലയിടത്തും ട്രാവൽ ഏജൻസികൾ ഉൾപ്പെടെയുള്ള സംഘം ഇടനിലക്കാരായി പ്രവർത്തിക്കുന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നടക്കം സർട്ടിഫിക്കറ്റിന് ആവശ്യക്കാരുണ്ടെന്നും ഇവ വാങ്ങിയവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്‌പി. അറിയിച്ചു. മൊയ്തീൻ കുട്ടിയുടെ പേരിൽ വിവിധ ജില്ലകളിലായി ഇത്തരം പത്തോളം കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

നേരത്തെ 2015ൽ സമാന സംഭവത്തിൽ മൊയ്തീൻകുട്ടി പിടിയിലായിരുന്നു. സി.പി. മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, കെ. സുകുമാരൻ, ഫൈസൽ, സുനിജ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP