Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്തു നിന്നു വന്ന മാഹി സ്വദേശി മരിച്ചു; വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച രോഗി നിരീക്ഷണത്തിലായിരുന്നെന്ന കാര്യം മറച്ചു വെച്ച് ബന്ധുക്കൾ ചെയ്തത് പറ്റിക്കൽ; തങ്ങൾ ചികിത്സിച്ചത് നിരീക്ഷണത്തിലിരിക്കുന്നയാളെ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായി മാഹിയിലെയും തലശ്ശേരിയിലെയും ആശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ; ഇത് സമൂഹ വ്യാപന സാധ്യത ചർച്ചയാകുന്ന കാലത്തെ വലിയ വീഴ്ച

വിദേശത്തു നിന്നു വന്ന മാഹി സ്വദേശി മരിച്ചു; വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച രോഗി നിരീക്ഷണത്തിലായിരുന്നെന്ന കാര്യം മറച്ചു വെച്ച് ബന്ധുക്കൾ ചെയ്തത് പറ്റിക്കൽ; തങ്ങൾ ചികിത്സിച്ചത് നിരീക്ഷണത്തിലിരിക്കുന്നയാളെ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായി മാഹിയിലെയും തലശ്ശേരിയിലെയും ആശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ; ഇത് സമൂഹ വ്യാപന സാധ്യത ചർച്ചയാകുന്ന കാലത്തെ വലിയ വീഴ്ച

ജാസിം മൊയ്ദീൻ

കോഴിക്കോട്; വിദേശത്ത് നിന്നെത്തിയ മാഹി സ്വദേശി ഇന്നലെ വൈകീട്ട് മരണപ്പെട്ട സംഭവത്തിൽ ആശങ്കയോടെ ഇയാളെ ചികിത്സിച്ച മാഹിയിലെയും തലശ്ശേരിയിലെയും ആശുപത്രികൾ. സമൂഹ വ്യാപന സാധ്യതയിലേക്ക് കോവിഡ് കടക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ഇതിനിടെയാണ് ഈ റിപ്പോർട്ട് ചർച്ചയാകുന്നത്.

വീട്ടിൽ വീണ് തലക്ക് പരിക്കേറ്റ നിലിയിലാണ് മാഹി അഴിയൂർ കോറോത് റോഡിലുള്ള 65 കാരനെ മാഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇയാളുടെ ആരോഗ്യ നില ഗുരുതരമായതിനാൽ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ച് ഇന്നലെ വൈകീട്ട് ഇയാൾ മരണപ്പെടുകയും ചെയ്തു. എന്നാൽ മരണപ്പെട്ടയാൾ വിദേശത്ത് നിന്നും വന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളായിരുന്നു എന്ന കാര്യം മറച്ചുവെച്ചതാണ് ഇപ്പോൾ ആശുപത്രിയിലുള്ളവരെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് വീട്ടിൽ നിന്നും വീണു നെറ്റിക്ക് പരുക്കേറ്റ നിലയിൽ ഇയാളെ മാഹി ആശുപത്രിയിൽ എത്തിച്ചത്. അബോധവസ്ഥയിൽ ആയിരുന്ന ഇയാളെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെ നിന്നും സ്‌കാനിങ് ചെയുവാൻ വേണ്ടിയും തുടർ ചികിത്സക്കായും ആയി മാഹി ആശുപത്രി ആംബുലൻസിലാണ് കൊണ്ടുപോയത്.

ഈ സമയത്തൊന്നും ആശുപത്രി അധികൃതരോടോ ആംബുലൻസ് ജീവനക്കാരനോടോ ഇയാൾ വിദേശത്തു നിന്നും വന്നതാണെന്ന വിവരവും നിരീക്ഷണത്തിൽ ആണെന്നുള്ള വിവരവും ബന്ധുക്കൾ അറിയിച്ചില്ല. അതിനാൽ തന്നെ ആശുപത്രിയിലോ സ്‌കാനിങ് സെന്ററിലോ ആംബുലൻസിലോ ഇദ്ദേഹത്തെ പരിചരിച്ചവർ കൊവിഡ് പ്രോട്ടോകോളനുസരിച്ച് നിരീക്ഷണത്തിലിരിക്കുന്നവരോട് ഇടപഴകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തില്ല.

വൈകിട്ട് മരണ വിവരം അറിഞ്ഞ സമയത്താണ് ഇയാൾ നിരീക്ഷണത്തിൽ ഇരിക്കുന്ന ആളാണെന്ന് ആശുപത്രി അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് ഇയാളുടെ കൊവിഡ് ഫലം വരും വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെ ഉള്ള ജീവനക്കാർ ക്വാറന്റയിനിൽ പോകുകയായിരുന്നു. ഇരു ആശുപത്രികളിലെയും ഡോക്ടർമാരും മറ്റുജീവനക്കാരുമെല്ലാം തന്നെ ഇക്കാരണത്താൽ ആശങ്കയിലാണ്. സമൂഹ വ്യാപനത്തിന്റെ വക്കിലാണ് കേരളം. അതുകൊണ്ട് തന്നെ ചെറിയൊരു പിഴവ് പോലും വലിയ വീഴ്ചയായി മാറും. ഈ സാഹചര്യത്തിലാണ് മാഹിയിലെ ഈ വീഴ്ച ചർച്ചയാകുന്നത്.

തലയിൽ ചക്ക വീണതിനെത്തുടർന്നു പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനു പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ണൂരിൽ സമൂഹ വ്യാപന ചർച്ച സജീവമായത്. മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയെത്തിയ 2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് കണ്ണൂരിൽ ആശങ്ക കൂട്ടി. 3 പേർക്കും എങ്ങനെയാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല. ഇത് നൽകുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യതയാണ്. കോവിഡ് രോഗ ബാധിതരിൽ പലർക്കും ഇപ്പോൾ രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ വൈറസ് ബാധിതരെ കണ്ടെത്താൻ കഴിയുന്നുമില്ല.

ചക്ക വീണു സാരമായ പരുക്കുള്ളതിനാൽ കാസർകോട് സ്വദേശിയായ യുവാവിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ല. എങ്കിലും കാസർകോട്ടു നിന്നുള്ള രോഗിയായതിനാൽ സ്രവം പരിശോധിക്കാൻ പരിയാരത്തെ ഡോക്ടർമാർ തീരുമാനിച്ചു. ഫലം വന്നപ്പോൾ പോസിറ്റീവായി. ഇയാളിൽ നിന്ന് നിരവധി പേർക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. കണ്ണൂർ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവിനു കോവിഡ് സ്ഥീരികരിച്ചതും സമാന സാഹചര്യത്തിലാണ്.

പേരാവൂരിനടുത്തു ബൈക്ക് അപകടത്തിൽപ്പെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതുച്ചേരി സ്വദേശിയായതിനാലാണു സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ പോസിറ്റീവ്. നാഡി സംബന്ധമായ ചികിത്സയ്ക്കാണു ധർമടം സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കും ശസ്ത്രക്രിയ ആവശ്യമായിരുന്നു. കണ്ണൂരിൽ നിന്നുള്ള രോഗിയായതിനാൽ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചു.

ഫലം പോസിറ്റീവ്. ഇന്നലെ അവരുടെ ഭർത്താവിന്റെ സ്രവപരിശോധനാ ഫലവും വന്നു. അതും പോസിറ്റീവ്. ഇതെല്ലാം ഭീതി പടർത്തുകയാണ്. ഇതിനൊപ്പമാണ് കണ്ണൂരിനോട് ചേർന്ന് കിടക്കുന്ന മാഹയിലെ വീഴ്ചയും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP