Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലത്തെ 324 മരണങ്ങളോടെ ബ്രിട്ടൻ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു; നിയന്ത്രണങ്ങളോടെ ലണ്ടനിൽ ഡബിൾ ഡക്കർ ബസ്സുകൾ തുടങ്ങുന്നു; തെരുവിൽ ഇറങ്ങുന്നവർക്ക് വമ്പൻ പിഴ ഈടാക്കാൻ നീക്കം ഇങ്ങനേയും

ഇന്നലത്തെ 324 മരണങ്ങളോടെ ബ്രിട്ടൻ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു; നിയന്ത്രണങ്ങളോടെ ലണ്ടനിൽ ഡബിൾ ഡക്കർ ബസ്സുകൾ തുടങ്ങുന്നു; തെരുവിൽ ഇറങ്ങുന്നവർക്ക് വമ്പൻ പിഴ ഈടാക്കാൻ നീക്കം ഇങ്ങനേയും

സ്വന്തം ലേഖകൻ

ന്നലെ 324 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണസംഖ്യ 38,161 ആയി ഉയര്ന്നു. അമേരിക്കയ്ക്ക് പുറകിൽ രണ്ടാമതാണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ ബ്രിട്ടൻ ഇപ്പോൾ. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ബ്രിട്ടനിൽ ഇതുവരെ 2,71,222 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഡൗണിങ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ ചാൻസലർ ഋഷി സുനാക് ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.

ഇതിനിടയിൽ ബ്രിട്ടനിലെ ആർ മൂല്യം 1 ന് അടുത്തെത്തിയിരിക്കുന്നു എന്ന മുന്നറിയിപ്പുമായി മുഖ്യ ശാസ്ത്രോപദേഷ്ടാവ് രംഗത്തെത്തി. അതായത്, അതീവ ജാഗ്രത കാണിച്ചില്ലെങ്കിൽ ഏത് നിമിഷവും രോഗവ്യാപനം ശക്തിപ്പെടാം എന്ന് ചുരുക്കം. മാത്രമല്ല, നോർത്ത് സൊമെർസെറ്റ്, കെറ്റെറിങ്, പ്രെസ്റ്റൺ, റെക്സ്ഹാം, കാർലിസിൽ തുടങ്ങി ഇംഗ്ലണ്ടിലേയും വെയിൽസിലേയും 18 പ്രാദേശിക ഭരണകൂടങ്ങളുടെ അധീനതയിൽ ഉള്ള സ്ഥലങ്ങളിൽ രോഗബാധയുടെ മൂർദ്ധന്യഘട്ടം വരുന്നതേയുള്ളു എന്ന മുന്നറിയിപ്പ് നേരത്തേ ഒ. എൻ. എസ് നൽകുകയും ചെയ്തിരുന്നു.

ഇന്നലെ എൻ എച്ച് എസ് ആശുപത്രികളിൽ 149 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ സ്‌കോട്ട്ലൻഡിൽ 15 ഉം വെയിൽസിൽ 10 ഉം നോർത്തേൺ അയർലൻഡിൽ മൂന്നും മരണങ്ങളാണ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള മരണങ്ങൾ നടന്നത് ഇംഗ്ലണ്ടിൽ ആശുപത്രിക്ക് പുറത്തായാണ്.

മരണസംഖ്യ വർദ്ധിക്കുന്നതിനിടയിലാണ് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ആറ് പേർക്ക് വരെ വീടിന് പുറത്ത് കൂട്ടം കൂടുവാനുള്ള അനുമതി ജൂൺ 1 മുതൽ നൽകിക്കൊണ്ട് ബോറിസ് ജോൺസൺ ഉത്തരവിട്ടത്. പ്രൈമറി സ്‌കൂളുകളും മറ്റും ഇതിനു പിന്നാലെ പ്രവർത്തനമാരംഭിക്കും. എന്നാൽ ശാസ്ത്രജ്ഞന്മാർ ഈ തീരുമാനത്തെ എതിർക്കുകയാണ് പകർച്ചവ്യാധി ഇനിയും തടയാനായിട്ടില്ലെന്നും അവർ ഓർമ്മിപ്പിച്ചു.

അതേ സമയം സോട്ട്ലാൻഡ് എട്ട് പേർക്ക് വരെ കൂട്ടം കൂടാമെന്ന അനുമതിയാണ് നൽകിയിട്ടുള്ളത്. എന്നാൽ ഇവർ പരമാവധി രണ്ട് കുടുംബങ്ങളീൽ നിന്നുള്ളവരായിരിക്കണം. അതുപോലെ മറ്റുള്ളവരുടെ വീടുകൾ സന്ദർശിക്കാനുള്ള അനുമതിയും ഇല്ല. വെയിൽസിലും ഇതൊക്കെതന്നെയാണ് ഇളവുകൾ. എന്നാൽ ഒരാൾ വീടിന് വെളിയിൽ അഞ്ച് മൈലിൽ അധികം ദൂരത്തേക്ക് പോകരുതെന്ന നിബന്ധനയുണ്ട്.

ഇംഗ്ലണ്ടിലും നോർത്തേൺ അയർലൻഡിലും വീടിന് വെളിയിൽ എത്രദൂരം വരെ യാത്രചെയ്യാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. സ്‌കോട്ട്ലാൻഡും ഇത് കർക്കശമായി പറയുന്നില്ല, എന്നാൽ യാത്ര അഞ്ച് മൈൽ ചുറ്റളവിൽ ഒതുക്കണമെന്ന നിർദ്ദേശം പൊതുജനങ്ങൾക്ക് നല്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP