Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുക നവംബർ മാസത്തോടെ; ദീപാവലിയോടെ ആഭ്യന്തര സർവീസ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുക നവംബർ മാസത്തോടെ; ദീപാവലിയോടെ ആഭ്യന്തര സർവീസ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നവംബറോടെ മാത്രമേ സാധാരണ നിലയിലാകൂ എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ആഭ്യന്തര യാത്രകൾക്കു വിവിധ കമ്പനികളുടെ 650 വിമാനങ്ങളാണുള്ളത്. ദീപാവലിയോടെ അവയെല്ലാം സർവീസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24ന് ആഭ്യന്തര സർവീസ് പുനരാരംഭിച്ചെങ്കിലും 25 – 30% സർവീസുകൾ മാത്രമാണു നിലവിലുള്ളത്. രാജ്യാന്തര സർവീസുകൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം, ലോക്ക്ഡൗണിനുശേഷം ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങിയിട്ടും വിമാനക്കമ്പനികൾക്ക് നഷ്ടം എന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രണ്ടുമാസങ്ങൾക്ക് ശേഷമാണ് വിമാനസർവീസുകൾ പുനരാരംഭിച്ചത്. എൺപതോളം വിമാന സർവീസുകളാണ് യാത്രക്കാരില്ലാതിരുന്നതിനാൽ ഡൽഹി എയർപോർട്ടിൽ നിന്നും റദ്ദാക്കിയത്. സമാന സ്ഥിതി മറ്റ് വിമാനത്താവളങ്ങളിലും സംഭവിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

പല യാത്രക്കാരും അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്. ചില സംസ്ഥാനങ്ങൾ വിമാനസർവീസുകൾ നടത്താൻ കൂട്ടാക്കാത്തതാണ് ഇതിന് കാരണമെന്ന് ഡൽഹി എയർപോർട്ട് അഥോറിറ്റി വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും ആഭ്യന്തര സർവീസുകൾ തുടങ്ങുന്ന തീയതികളിൽ വ്യത്യാസമുണ്ട്. ചെന്നൈ വിമാനത്താവളത്തിലും നിരവധി വിമാനങ്ങൾ റദ്ദാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങിലും സർവീസുകൾ മുടങ്ങി. അഗർത്തല, ഐസ്വാൾ, സിൽച്ചാർ വിമാനത്താവളങ്ങളിലേക്കുള്ള മിക്ക വിമാനങ്ങലും റദ്ദാക്കി. ജൂൺ ആദ്യവാരത്തോടെ മിക്ക വിമാനത്താവളങ്ങളും പ്രവർത്തനക്ഷമമാകുന്നതോടെ സർവീസുകൾ പഴയപോലെ നടത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിമാനക്കമ്പനികൾ. എന്നാൽ, സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തണമെങ്കിൽ നവംബർ എങ്കിലും ആകുമെന്നാണ് മന്ത്രി തന്നെ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP