Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊറാറിജിയും വാജ്പേയും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു; തെണ്ടുക്കൽക്കറുടെ രാജ-കുമാരയോഗംപ്രവചിച്ച ജ്യോതിഷി; രാജീവ് ഗാന്ധിയുടെ മരണവും സഞ്ജയ് ഗാന്ധിയുടെ വിമാന അപകടവും ഭോപ്പാൽ ദുരന്തവും മുൻകൂട്ടി കണ്ടു; 2014ൽ രാജ്യം ഭരിക്കുമെന്ന് മോദിയുടെ കൈനോക്കി പറഞ്ഞതും യഥാർത്ഥ്യമായി; ബച്ചന്റേയും ഇഷ്ടക്കാരൻ; കോവിഡ് മെയ് 21ന് തളരുമെന്ന് പറഞ്ഞത് പാഴായി; ഒടുവിൽ കൊറോണയ്ക്ക് കീഴടങ്ങി മെയ് മാസ യാത്രാമൊഴി; ഗുജറാത്തിലെ വിഐപി ജ്യോത്സ്യൻ ദാരുവാലയുടെ മരണം ചർച്ചയാകുമ്പോൾ

മൊറാറിജിയും വാജ്പേയും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു; തെണ്ടുക്കൽക്കറുടെ രാജ-കുമാരയോഗംപ്രവചിച്ച ജ്യോതിഷി; രാജീവ് ഗാന്ധിയുടെ മരണവും സഞ്ജയ് ഗാന്ധിയുടെ വിമാന അപകടവും ഭോപ്പാൽ ദുരന്തവും മുൻകൂട്ടി കണ്ടു; 2014ൽ രാജ്യം ഭരിക്കുമെന്ന് മോദിയുടെ കൈനോക്കി പറഞ്ഞതും യഥാർത്ഥ്യമായി; ബച്ചന്റേയും ഇഷ്ടക്കാരൻ; കോവിഡ് മെയ് 21ന് തളരുമെന്ന് പറഞ്ഞത് പാഴായി; ഒടുവിൽ കൊറോണയ്ക്ക് കീഴടങ്ങി മെയ് മാസ യാത്രാമൊഴി; ഗുജറാത്തിലെ വിഐപി ജ്യോത്സ്യൻ ദാരുവാലയുടെ മരണം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: കോവിഡ് മെയ്‌ 21-നു ശേഷം ദുർബലപ്പെടുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി മരിച്ചത് ചർച്ചയാക്കി സോഷ്യൽ മീഡിയ. രാജ്യത്തെ ഒട്ടേറെ പത്രങ്ങളിലെ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്ന ബെജാൻ ദാരുവാല(90)യാണ് ഗാന്ധിനഗറിലെ അപ്പോളൊ ആശുപത്രിയിൽ മരിച്ചത്. കോവിഡാണ് മരണകാരണമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ബന്ധുക്കൾ നിഷേധിച്ചു. എന്നാൽ കോവിഡ് രോഗിയായിരുന്നു ജ്യോതിഷി എന്നാണ് സർക്കാർ നിലപാട്. 

ഏപ്രിലിൽ കോവിഡ് സംബന്ധിച്ച് ഇദ്ദേഹം പ്രവചനങ്ങൾ നടത്തിയിരുന്നു. മെയ്‌ 21 വരെയേ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിപ്പിച്ചു. ഈ ജ്യോതിഷിയെ ആണ് ഒടുവിൽ കൊറോണ കീഴടക്കിയത്. ഇതോടെ കൊറോണയുടെ വ്യാപനം കുറയാത്തതും അത് അതിവേഗം വ്യാപിക്കുന്നതിനുമൊപ്പം ജ്യോതിഷിയുടെ പ്രവചനവും ചർച്ചകളിൽ നിറയുന്നു. ട്രോളായും മാറുന്നുണ്ട്.

ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായ ജ്യോതിഷിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് മെയ്‌ 22-നാണ്. തുടർന്ന് കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഇദ്ദേഹത്തിന്റെ പേര് കോർപ്പറേഷന്റെ കോവിഡ് രോഗികളുടെ പട്ടികയിലുണ്ടെങ്കിലും അത് അവ്യക്തമാണെന്നും ന്യൂമോണിയയാണു കാരണമെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്. ഇത് ശരിയല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച മികച്ച നൂറു ജ്യോതിഷികളുടെ നിരയിൽ ഇടംപിടിച്ചയാളാണ് ബെജാൻ ദാരുവാല. നരേന്ദ്ര മോദി, അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവരുടെ വിജയങ്ങൾ കൃത്യമായി പ്രവചിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ദാരുവാല 2012-ൽ എഴുതിയ പുസ്തകം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്. ഇങ്ങനെ മോദി അടക്കമുള്ളവരുടെ ഭാവി പ്രവചിച്ച ജ്യോതിഷിക്ക് മുമ്പിൽ കൊറോണയും തോൽക്കുമെന്നായിരുന്നു പ്രവചനം നടത്തുമ്പോൾ ഏവരും പറഞ്ഞിരുന്നത്. എന്നാൽ കൊറോണ അതും കടന്ന് മുന്നേറി. ഒടുവിൽ ജ്യോതിഷിക്കും ജീവൻ കൊടുക്കേണ്ടി വന്നു.

ബേജാൻ ദാരുവാലയുടെ നിര്യാണത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അഹമ്മദാബാദിൽ ഇംഗ്ലിഷ് പ്രഫസറായും പ്രവർത്തിച്ചിട്ടുള്ള ബേജാൻ ദാരുവാല ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളുടെ ഇഷ്ടജ്യോത്സ്യൻ കൂടിയാണ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ കൈ നോക്കി തുടർ ജൈത്രയാത്രയുടെ പ്രവചനം നടത്തിയതായി 2015 ൽ ദാരുവാല അവകാശപ്പെട്ടിരുന്നു.

ആയിരക്കണക്കിന് അനുയായികളുള്ള ദാരുവാല നിരവധി പത്രങ്ങളിൽ ഗണേശ സ്പീക്ക്സ് എന്ന പേരിൽ ജ്യോതിഷ കോളങ്ങളും എഴുതിയിരുന്നു. അടൽ ബിഹാരി വാജ്പേയിയുടെയും മൊറാർജി ദേശായിയുടെയും പ്രധാനമന്ത്രി മോദിയുടെയും നേതൃത്വത്തിൽ കേന്ദ്രഭരണം നിലവിൽ വരുമെന്ന് പ്രചവചിച്ച ജ്യോത്സനാണ് ഇദ്ദേഹം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണവും പ്രവചിച്ചിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ വിമാനാപകടവും ഭോപ്പാൽ ദുരന്തവും ദാരുവാല പ്രവചിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് ബാധിച്ച് സ്വന്തം മരണംമാത്രം പ്രവചിക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക്ക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കുമായുള്ള വിവാഹം ആറു മാസം വരെ നീളാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചനവും ചർച്ചയായിരുന്നു

നവരാത്രിയുടെ ആദ്യനാളായ ബുധനാഴ്ച സച്ചൻ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയാൽ അത് ഏറെ ശുഭകരമായിരിക്കും. സച്ചിന് ജാതകപ്രകാരം ഇപ്പോൾ രാജയോഗവും കുമാരയോഗവുമുണ്ട്. രാജയോഗമുള്ളവർ വളരെ വിരളമാണ്. സച്ചിനെക്കൂടാതെ മുകേഷ് അംബാനി, നരേന്ദ്ര മോദി, ബരാക് ഒബാമ, തുടങ്ങിയവരാണ് ലോകത്തെ പ്രമുഖരിൽ രാജയോഗമുള്ളവർ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും രാജയോഗമുണ്ട്- എന്നൊക്കെ പ്രവചിച്ച ജ്യോതിഷിയാണ് ദാരുവാല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP