Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല ഉത്സവത്തിന് ജൂൺ 19-ന് കൊടിയേറും; 28ന് പമ്പയിൽ ആറാട്ടോട് കൂടി ഉത്സവം സമാപിക്കും

ശബരിമല ഉത്സവത്തിന് ജൂൺ 19-ന് കൊടിയേറും; 28ന് പമ്പയിൽ ആറാട്ടോട് കൂടി ഉത്സവം സമാപിക്കും

സ്വന്തം ലേഖകൻ

പത്തനംതിട്ട: ലോക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച ശബരിമല ക്ഷേത്രോത്സവം ജൂൺ 19 മുതൽ 28 വരെ നടക്കും. വ്യാഴാഴ്ച ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ജൂൺ 14-ന് മിഥുനമാസപൂജകൾക്കായി തുറക്കുന്ന നട 28-നേ അടയ്ക്കൂ. 19-ന് കൊടിയേറ്റും 27-ന് പള്ളിവേട്ടയും 28-ന് പമ്പയിൽ ആറാട്ടും നടക്കും. ഉത്സവത്തിന് ഭക്തരെത്തണമെന്നാണ് ദേവസ്വം ബോർഡിന്റെ താത്പര്യമെങ്കിലും, ലോക്ഡൗണിനെ ആശ്രയിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.

നാളെ നട തുറക്കും
പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പ്രതിഷ്ഠാദിനമായ ജൂൺ ഒന്നിന് പുലർച്ചെ അഞ്ചിന് നടതുറക്കും. രാത്രി 7.30-ന് ഹരിവരാസനം പാടി നടയടയ്ക്കും. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്തർക്ക് പ്രവേശനമില്ല. അതേസമയം, ഓൺലൈൻവഴി ഭക്തർക്ക് വഴിപാടുകൾ നടത്താമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP