Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ നിർദ്ദേശം ലംഘിച്ച് മദ്യം വിറ്റു; കോട്ടയത്തെ ബാർ ഹോട്ടൽ എക്‌സൈസ് പൂട്ടിച്ചു

സർക്കാർ നിർദ്ദേശം ലംഘിച്ച് മദ്യം വിറ്റു; കോട്ടയത്തെ ബാർ ഹോട്ടൽ എക്‌സൈസ് പൂട്ടിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാർ നിർദ്ദേശം ലംഘിച്ച് മദ്യം വിറ്റതിനെത്തുടർന്ന് കോട്ടയം നഗരത്തിലെ അഞ്ജലി പാർക്ക് ബാർ ഹോട്ടൽ എക്‌സൈസ് പൂട്ടിച്ചു. ബെവ് ക്യു ആപ്പിൽനിന്നുള്ള ടോക്കണില്ലാതെ മദ്യം വിൽക്കുന്നെന്ന വിവരത്തെത്തുടർന്ന് എക്‌സൈസ് സംഘം മിന്നൽപരിശോധന നടത്തുകയായിരുന്നു.

ടോക്കണില്ലാതെയെത്തിയ നിരവധി പേർക്ക് വെള്ളിയാഴ്ച രാവിലെ മുതൽ വൻതോതിൽ മദ്യം വിറ്റു. ബാർ ഉടമയ്ക്ക് എതിരേ അബ്കാരി നിയമപ്രകാരം എക്‌സൈസ് കേസെടുത്തു. കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ, ഇൻസ്‌പെക്ടർ ആർ. അജിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP