Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീഷണിപ്പെടുത്തിയെന്ന ഗിരീഷ് ബാബുവിന്റെ പരാതിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയെടുത്തു

ഭീഷണിപ്പെടുത്തിയെന്ന ഗിരീഷ് ബാബുവിന്റെ പരാതിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ഹർജി നൽകിയതിന് ഭീഷണിപ്പെടുത്തുന്നുവെന്നു കാട്ടി ഗിരീഷ് ബാബു നൽകിയ പരാതിയിൽ വിജിലൻസ് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയെടുത്തു. ഗിരീഷ് ബാബു പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടിൽ രണ്ട് തവണ വന്നതായി, മൊഴി നൽകിയ ശേഷം പുറത്തുവന്ന ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രിൽ 21-നും മെയ്‌ രണ്ടിനുമാണ് ഗിരീഷ് ബാബു വീട്ടിലെത്തിയത്. പരാതി കോടതി പരിഗണിച്ച് വിവിധ ഏജൻസികൾ അന്വേഷണം നടത്തുമ്പോൾ പരാതി പിൻവലിക്കാൻ പണം നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ കഴമ്പില്ല.

ഗിരീഷ് ബാബു കഴിഞ്ഞ പത്തു വർഷം വിജിലൻസ് കോടതികളിൽ നൽകിയ പരാതികളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാൽ കൊടുക്കുന്ന പരാതികളുടെ ഗതിയെന്തെന്ന് അറിയാനാവുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പരാതിക്കു പിന്നിൽ പണവും രാഷ്ട്രീയവും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP