Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു; ദക്ഷിണ കൊറിയയിലെ സ്‌കൂളുകൾ വീണ്ടും അടച്ചു

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു; ദക്ഷിണ കൊറിയയിലെ സ്‌കൂളുകൾ വീണ്ടും അടച്ചു

സ്വന്തം ലേഖകൻ

സോൾ: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചതോടെ ദക്ഷിണ കൊറിയയിലെ സ്‌കൂളുകൾ വീണ്ടും അടച്ചു. ബുധനാഴ്ചയാണ് ലോക്ഡൗൺ ഇളവുകളെ തുടർന്ന് രാജ്യത്തെ സ്‌കൂളുകൾ വീണ്ടും തുറന്നത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ച് രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതോടെ ീണ്ടും സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിക്കുക ആയിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ ബുധനാഴ്ച സ്‌കൂളുകൾ തുറന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ബുധനാഴ്ച സ്‌കൂളുകളിൽ എത്തിയത്. എന്നാൽ വ്യാഴാഴ്ച 79 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് രണ്ട് മാസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ബുച്ചിയോണിലെ 251 സ്‌കൂളുകൾ തുറന്ന് അധ്യായനം ആരംഭിച്ചതിന് ശേഷം വീണ്ടും അടച്ചിട്ടു.

കൂടാതെ സോളിലെ 117 സ്‌കൂളുകൾ തുറക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്. സോളിലെ ഒരു വിദ്യാർത്ഥിയുടെ മാതാവ് വെയർഹൗസ് ജീവനക്കാരിയാണ്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വള്ളിയാഴ്ച 58 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 11,402 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP