Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെട്ടുകിളികൾ വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്കോഫിനും ഭീഷണി; മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ

വെട്ടുകിളികൾ വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്കോഫിനും ഭീഷണി; മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പഞ്ചാബ് അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത വിളനാശമുണ്ടാക്കിയ വെട്ടുകിളികൾ വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്കോഫിനും ഭീഷണി. വെട്ടുകിളികൾക്ക് ഇടയിലൂടെ വിമാനം പറന്നാൽ ഭീഷണിയാകുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണം പല സംസ്ഥാനങ്ങളും നേരിടേണ്ടിവന്നതിന് പിന്നാലെയാണിത്.

വെട്ടുകിളികൾക്ക് ഇടയിലൂടെ പറന്നാൽ വിമാനത്തിന്റെ സെൻസറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും തകരാർ സംഭവിച്ചേക്കാം. പെലറ്റിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ ഇത് ഇടയാക്കും. അവ കൂട്ടമായി വിൻഡ് ഷീൽഡിൽ പറ്റിപ്പിടിച്ചാൽ പൈലറ്റിന്റെ കാഴ്ച തടസപ്പെടും. ലാൻഡിങ്ങ്, ടേക്കോഫ് എന്നിവയ്ക്കിടയിൽ ഇത് കടുത്ത ആശങ്ക സൃഷ്ടിക്കും. വൈപ്പർ പ്രവർത്തിപ്പിച്ചാലും അവയെ നീക്കാനാവില്ല. അതിനാൽ വൈപ്പർ പ്രവർത്തിപ്പിക്കുന്നത് ജാഗ്രതയോടെ വേണം.

വെട്ടുകിളി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാലുടൻ എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റുമാരെ വിവരം അറിയിക്കണം. അത്തരം സാഹചര്യങ്ങളിൽ ലാൻഡിങ്ങും ടേക്കോഫും ഒഴിവാക്കുന്നതാണ് ഉത്തമം. വിമാനത്തിന്റെ എൻജിനിലും എയർ കണ്ടീഷൻ സംവിധാനത്തിലും വെട്ടുകിളികൾ കയറാൻ സാധ്യതയുണ്ടെന്നും ഡിജിസിഎ വിമാന കമ്പനികൾക്കയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വെട്ടുകിളികൾ 50,000 ഹെക്ടറിലേറെ വരുന്ന കൃഷിയിടങ്ങളിൽ കനത്ത വിളനാശം വരുത്തിക്കഴിഞ്ഞു. പഞ്ചാബിൽ വെട്ടുകിളികൾക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP