Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ

ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചൽ ഏറത്ത്, പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ വിശദമായ അന്വേഷണം നടത്തി കടുത്ത നടപടികൾ സ്വീകരിക്കാൻ പൊലീസും. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇത്. ഈ ആവശ്യമുന്നയിച്ച് കേരള വനിതാ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു.

കുടുംബാംഗങ്ങൾക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുക്കണം. പ്രതിക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരുടെയും പങ്ക് പുറത്തുകൊണ്ട് വരാൻ സമഗ്ര അന്വേഷണം വേണമെന്ന് ഷാഹിദ കമാൽ പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ചു കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. ഇതിനിടെ പ്രതിയെ രക്ഷിക്കാൻ കുടുംബം ശ്രമിച്ചതിന്റെ തെളിവും കിട്ടിയിട്ടുണ്ട്. ഇതോടെ അമ്മയും സഹോദരിയും അച്ഛനും കൊലക്കേസിലും പ്രതികളാകാനുള്ള സാധ്യത തെളിഞ്ഞു. കുടുംബത്തെ ഉടൻ ചോദ്യം ചെയ്യും. അതിനിടെ ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനും നീക്കം തുടങ്ങി.

പൊലീസ് തനിക്കുനേരെ തിരിഞ്ഞതോടെ അഭിഭാഷകന്റെ സഹായം സൂരജ് തേടിയിരുന്നു. ഇയാളുടെ നിർദ്ദേശപ്രകാരമാണ് ആദ്യം കുറ്റം ഏൽക്കാതിരുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംരക്ഷണയിൽ പലയിടത്തായി ഒളിവിൽ കഴിഞ്ഞു. ഒരു രാത്രി മുഴുവൻ പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ നാലിന് സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്. പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ തന്നെ സഹോദരി പ്രതിയെ അറിയിച്ചിരുന്നു. വാട്‌സാപ്, ബോട്ടിം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് വിവരം കൈമാറിയത്. സഹോദരിയുടെ ഈ ഇടപെടലിന് തെളിവു കിട്ടിയിട്ടുണ്ട്. ഗൂഢാലോചനയിലും അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്ത് ഇത് സ്ഥിരീകരിക്കാനാണ് നീക്കം.

ഇന്റർനെറ്റ് കോളും ഉപയോഗിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും പ്രതിയെ സഹായിച്ചുവെന്നതിനുള്ള തെളിവുകളായി ഇവ പൊലീസിന് ഉപയോഗപ്പെടുത്താം. അതിസമർത്ഥമായി ആസൂത്രണം ചെയ്ത കൊലപാതകം പരാതി ലഭിച്ച് നാലാം ദിവസം തെളിയിക്കാനും പ്രതിയെയും സഹായിയേയും പിടികൂടാനും സാധിച്ച പൊലീസിന് നിയമത്തിന് മുന്നിൽ നിന്ന് സൂരജിന് ഊരിപ്പോകാനാതാകാത്ത വിധം പഴുതടച്ച് അന്വേഷണം പൂർത്തിയാക്കുകയെന്നതാണ് ഇനിയുള്ള ദൗത്യം. സ്ത്രീധനത്തിന്റെ പേരിൽ എത്ര കിട്ടിയാലും മതിയാകാത്ത സ്വഭാവമാണ് സൂരജിന്റെ കുടുംബം എടുത്തിരുന്നത്. സഹോദരിയുടെ എംബിഎ പഠന ചെലവും നൽകിയത് ഉത്രയുടെ അച്ഛനായിരുന്നു. സഹോദരിക്ക് സ്‌കൂട്ടർ വാങ്ങി കൊടുക്കണമെന്നും ഉത്രയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. എന്നാൽ സൂരജിന്റെ അച്ഛന് പെട്ടി ഓട്ടോ വാങ്ങി നൽകിയതു പോലെ ഇനി വണ്ടിയൊന്നും ആർക്കുമില്ലെന്ന നിലപാട് ഉത്രയുടെ കുടുംബം എടുത്തു. ഇതോടെയാണ് ഉത്രയെ വകവരുത്താനുള്ള തന്ത്രങ്ങൾ സൂരജ് ഒരുക്കാൻ തുടങ്ങിയത്.

കുടുംബത്തിനെതിരെ സൂരജ് മൊഴി നൽകിയിട്ടില്ല. എങ്കിലും പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഉൾപ്പെടെ തെളിവ് കിട്ടിയിട്ടുണ്ട്. സൂരജിനെ രക്ഷിക്കാൻ ഉത്രയുടെ അച്ഛനും അമ്മയ്ക്കും എതിരെ പരാതി കൊടുത്തതും സൂരജിന്റെ സഹായിയാണ്. ഇവരെ സൂരജിന്റെ വീട്ടിൽ തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു സൂരജിന്റെ സഹോദരിയുടെ പരാതി. ഇതിന് ശേഷം കുട്ടിയെ ഉത്രയുടെ വീട്ടിൽ നിന്ന് സ്വന്തമാക്കാനുള്ള നീക്കവും നടത്തി. ഇതെല്ലാം സംശയത്തോടെയാണ് പൊലീസ് കാണുന്നത്. സൂരജിനെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് വനിതാ കമ്മീഷൻ ഇടപെടൽ.

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭർത്താവ് സൂരജ്, സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി വനിതാ കമ്മീഷൻ നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ദൃക്സാക്ഷികൾ ഉണ്ടോയെന്ന് ഉറപ്പില്ലാത്തതും നാളിതുവരെ കേട്ടു കേൾവി ഇല്ലാത്തതും സമാനതകളില്ലാത്തതുമായ ഗാർഹിക കൊലപാതകമായതിനാൽ ശാസ്ത്രീയമായ തെളിവ് ശേഖരണം നടത്തി പഴുതുകൾ ഇല്ലാത്ത അന്വേഷണമാണ് വേണ്ടതെന്ന് ഷാഹിദ കമാൽ ആവശ്യപ്പെട്ടു.

പ്രതിയായ സൂരജിനെതിരെ 90 ദിവസത്തിനകം തെളിവുകൾ സഹിതം കുറ്റപത്രം സമർപ്പിച്ച് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും അതിന് ആവശ്യമായ കൂട്ടുത്തരവാദിത്വമാണ് കൊല്ലം - പത്തനംതിട്ട ജില്ലകളുടെ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ഓരോ ഘട്ടത്തിലും കേസിന്റെ അന്വേഷണ പുരോഗതി വനിതാ കമ്മീഷനെ അറിയിക്കണമെന്നും സമയബന്ധിതമായി റിപ്പോർട്ട് കൈമാറണമെന്നും ഷാഹിദ കമാൽ കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP