Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെന്നൈയിലെ ജയിലിൽ 30 തടവു പുള്ളികൾക്ക് കോവിഡ്; തുടർച്ചയായ മൂന്നാം ദിവസവും 800ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു

ചെന്നൈയിലെ ജയിലിൽ 30 തടവു പുള്ളികൾക്ക് കോവിഡ്; തുടർച്ചയായ മൂന്നാം ദിവസവും 800ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു

സ്വന്തം ലേഖകൻ

ചെന്നൈ: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന തമിഴ്‌നാട്ടിൽ 30 തടവു പുള്ളികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പുഴൽ ജയിലിലാണ് 30 തടവുപുള്ളികൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബാക്കിയുള്ളവരെ ജയിലിനുള്ളിൽത്തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായും ജയിൽ അധികൃതർ വ്യക്തമാക്കി.

തെക്കേ ഇന്ത്യയിൽ ഏറ്റവും അധികം കൊറോണ രോഗികളുള്ള തമിഴ്‌നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും 800ൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം 874 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 618 കേസുകളും ചെന്നൈ നഗരത്തിലാണ്. 145 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് തമിഴ്‌നാട്ടിൽ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു.

വെള്ളിയാഴ്ച ഒമ്പത് പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയവരാണ് പോസിറ്റീവ് ആകുന്ന രോഗികളിൽ വലിയൊരു വിഭാഗം. വെള്ളിയാഴ്ച സ്ഥിരീകരിച്ചവരിൽ 129 പേർ റോഡ് മാർഗവും ആറ് പേർ വിമാനത്തിലും മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയവരാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

രോഗബാധ വർധിക്കുന്നതിനൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇതുവരെ 20,246 കേസുകൾ പോസിറ്റീവായപ്പോൾ 11, 313 പേർ രോഗമുക്തരായതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇന്നലെ മാത്രം 765 പേർ ആശുപത്രി വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP