Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ നിശ്ചയ ശേഷം സ്ത്രീധനമായി കാറിന് വേണ്ടി വാശിപിടിത്തം; ആൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞപ്പോൾ വാശി പിടിച്ചത് ബൊലേനോ കാറിനായി; ഒടുവിൽ ഭാര്യയെ കൊല്ലാൻ കറുത്ത കവറിൽ പൊതിഞ്ഞ് മൂർഖനുമായി എത്തിയതും ഭാര്യ വീട്ടുകാർ മകളെ പൊന്നുപോലെ നോക്കാൻ വാങ്ങി നൽകിയ ആ കാറിൽ; മൂർഖൻ പാമ്പിന്റെ കടിയേറ്റ് ബോധരഹിതയായ ഉത്രയുടെ ആശുപത്രിയിലേക്കുള്ള അവസാന യാത്രയിൽ കാറോടിച്ചത് സഹോദരനും; അഞ്ചലിലെ ക്രൂരതയിൽ 'സ്ത്രീധനം' പൊലീസിന് തെളിവാകുമ്പോൾ

വിവാഹ നിശ്ചയ ശേഷം സ്ത്രീധനമായി കാറിന് വേണ്ടി വാശിപിടിത്തം; ആൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞപ്പോൾ വാശി പിടിച്ചത് ബൊലേനോ കാറിനായി; ഒടുവിൽ ഭാര്യയെ കൊല്ലാൻ കറുത്ത കവറിൽ പൊതിഞ്ഞ് മൂർഖനുമായി എത്തിയതും ഭാര്യ വീട്ടുകാർ മകളെ പൊന്നുപോലെ നോക്കാൻ വാങ്ങി നൽകിയ ആ കാറിൽ; മൂർഖൻ പാമ്പിന്റെ കടിയേറ്റ് ബോധരഹിതയായ ഉത്രയുടെ ആശുപത്രിയിലേക്കുള്ള അവസാന യാത്രയിൽ കാറോടിച്ചത് സഹോദരനും; അഞ്ചലിലെ ക്രൂരതയിൽ 'സ്ത്രീധനം' പൊലീസിന് തെളിവാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്ര വധക്കേസിൽ പാമ്പിനെ സൂരജ് വീട്ടിൽക്കൊണ്ടുവന്നത് വിവാഹ സമ്മാനമായി ലഭിച്ച ബൊലേനോ കാറിൽ. കാർ ഉത്രയുടെ പേരിലാണെങ്കിലും ഡ്രൈവിങ് അറിയാത്തതിനാൽ ഭർത്താവ് സൂരജ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞയുടൻ ആൾട്ടോ കാർ നൽകാമെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞിരുന്നുവെങ്കിലും ബൊലേനോ വേണമെന്ന് സൂരജ് വാശിപിടിച്ചു. അങ്ങനെ സ്ത്രീധനമായി ബൊലേന വാങ്ങി നൽകി.

മൂർഖന്റെ കടിയേറ്റ് രാവിലെ ബോധ രഹിതയായി കണ്ട ഉത്രയെ ഈ കാറിലാണ് ആശുപത്രിയിൽ കൊണ്ടുപോയതും. വാഹനം വ്യാഴാഴാഴ്ച വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചു. അതിന് ശേഷം കാർ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. കാർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ ആറിനു രാത്രിയാണ് ചുവന്ന ബൊലേനോയിൽ പാമ്പിനെ ഏറത്തെ വീട്ടിൽ സൂരജ് പ്ലാസ്റ്റിക് ജാറിലാക്കി കൊണ്ടുവന്നത്. ഏഴിനു രാവിലെ ഉത്രയെ ഈ കാറിലാണ് സൂരജും അച്ഛനമ്മമാരും സഹോദരൻ വിഷുവും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാറോടിക്കാൻ തനിക്കാകില്ലെന്നു പറഞ്ഞ് സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. വിഷമം കൊണ്ടാണെന്നു ധരിച്ച് സഹോദരൻ വിഷുവാണ് വാഹനമോടിച്ചത്.

ഉത്രയുടെ മരണശേഷം  കാർ ഏറത്തെ വീട്ടിൽ ഷെഡിൽ ഇട്ടിരിക്കുകയായിരുന്നു. വിരലടയാള വിദഗ്ദ ഷെഫീക്കയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂരജിന്റെ ഡ്രൈവിങ് ലൈസൻസ്, കാറിന്റെ ആർസി ബുക്ക്, ഇൻഷ്‌റുൻസ് പേപ്പർ എന്നിവയും ടാബ് ലറ്റിന്റെ സ്ട്രിപ്പും കണ്ടെടുത്തു. പത്ത് ടാബ് ലറ്റിന്റെ സ്രിപ്പിൽ എട്ടെണ്ണം ഉപയോഗിച്ച നിലയിലാണ്. ഈ ഗുളികകളോണോ ഉത്രയ്ക്ക് രാത്രി ജ്യൂസിൽ കലക്കി കൊടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തും. അങ്ങനെ സ്ത്രീധനമായി സൂരജിന് കൊടുത്ത കാറും അന്വേഷണത്തിൽ നിർണ്ണായക തെളിവാകുകയാണ്. നൂറ് പവൻ സ്വർണ്ണത്തിനും അഞ്ചു ലക്ഷം രൂപയ്ക്കും പുറമേയാണ് ബൊലേനാ കറും ഉത്രയ്ക്ക് വിവാഹ സമ്മാനമെന്ന പേരിൽ സ്ത്രീധനമായി നൽകിയത്.

ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബഡ് ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവ തെളിവായി ശേഖരിച്ചു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്രയെ പാമ്പ് കടിച്ചമുറിയിൽ നിന്നും ഫോറൻസിക് വിദഗ്ദർ തെളിവുകൾ ശേഖരിച്ചു. കേസ്സിലെ രണ്ടാം പ്രതി പാമ്പുപിടിത്തകാരനായസുരേഷിന്റെ ബന്ധുക്കളെ അന്വേഷണ സംഘം വിളിച്ച് വരുത്തി മൊഴിയെടുത്തു. സൂരജിന്റെ കുടുംബ അംഗങ്ങളെ വൈകാതെ ചോദ്യം ചെയ്യും.

ഉത്രയുടെ പേരിലുള്ള എൽഐസി പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. വൻ തുകയ്ക്ക് പോളിസി എടുത്തതായുള്ള ചില സംശയങ്ങളിലാണു പരിശോധന. സമാനമായ രണ്ടു കേസുകൾ മഹാരാഷ്ട്രയിൽ നടന്നതായി പൊലീസ് കണ്ടെത്തി. ഈ കേസുകളിലെ കോടതി വിധി പൊലീസ് പരിശോധിക്കുന്നു.സംഭവത്തിൽ സൂരജിന്റെ കുടുംബാംഗങ്ങളുടെ സഹായത്തെക്കുറിച്ചും അന്വേഷിക്കുന്നു.

ഉത്ര മരിക്കുംമുമ്പ് ഉറക്കഗുളിക നൽകി മയക്കിയിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ദിവസം അടൂരിലെ ഭർതൃവീട്ടിൽ ഭർത്താവ് സൂരജിന്റെ മാതാവ് രേണുക പായസം ഉണ്ടാക്കി നൽകിയിരുന്നു. ഇതിലും ഉറക്കഗുളിക നൽകിയിരിക്കാമെന്നും മരുന്നുകൊടുത്തു മയക്കി പാമ്പിനെക്കാണ്ടു കടിപ്പിക്കാനുള്ള നീക്കത്തിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

ഉത്രയുടെ മരണത്തിനു കാരണമായ രണ്ടാമത്തെ പാമ്പുകടിയേറ്റ ദിവസം അഞ്ചലിലെ വീട്ടിൽ ജ്യൂസുണ്ടാക്കിയത് സൂരജായിരുന്നു. ഇതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറ്റകൃത്യത്തിൽ സൂരജിന്റെ സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്നും അന്വേഷിക്കും. സൂരജും കുടുംബാംഗങ്ങളും പൊലീസിനെതിരെ രംഗത്തുവന്നത് നിയമോപദേശത്തെ തുടർന്നാണെന്നും അന്വേഷണ സംഘം കരുതുന്നു. ഉത്ര പാമ്പുകടിയേറ്റാണ് മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും കരിമൂർഖനെ പാമ്പുപിടിത്തക്കാരൻ സൂരജിന് നൽകിയ വ്യക്തമായ തെളിവും മറ്റു ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നിട്ടും പൊലീസിനെതിരെ തിരിഞ്ഞത് അഭിഭാഷകന്റെ ഉപദേശ പ്രകാരമെന്നാണ് വിലയിരുത്തൽ. കേസ് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിനായി ഉത്രയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാക്കുകയാണ് പൊലീസ്. ഉത്രയുടെ ശരീരത്തിൽ പ്രവഹിച്ച പാമ്പിൻ വിഷവും വീടിനുള്ളിൽ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നുതന്നെ ആണോയെന്നറിയാൻ രാസപരിശോധനാ ഫലം ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP