Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിനു പുറത്ത് മരിച്ചത് 11 മലയാളികൾ; ഒമ്പർ പേർ ഗൾഫിൽ മരണത്തിന് കീഴടങ്ങിയപ്പോൾ രണ്ട് പേർ മരിച്ചത് മുംബൈയിൽ

കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിനു പുറത്ത് മരിച്ചത് 11 മലയാളികൾ; ഒമ്പർ പേർ ഗൾഫിൽ മരണത്തിന് കീഴടങ്ങിയപ്പോൾ രണ്ട് പേർ മരിച്ചത് മുംബൈയിൽ

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിനു പുറത്തു മരിച്ചത് 11 മലയാളികൾ. 9 മലയാളികൾ ഗൾഫിലും രണ്ട് പേർ മുംബൈയിലുമാണ് മരിച്ചത്. ഗൾഫിൽ മരിച്ച ആറ് പേർ മലപ്പുറം സ്വദേശികളാണ്.

ജിദ്ദയിൽ ചികിത്സയിലായിരുന്ന പൊന്മള ചേങ്ങോട്ടൂർ നീറ്റിച്ചിറ പുള്ളിയിൽ ഉമ്മർ (48), കാളികാവ് ഐലാശ്ശേരി അസൈനാർ പടിയിലെ ആനപ്പട്ടത്ത് മുഹമ്മദലി (49), ജിദ്ദയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന വഴിക്കടവ് പൊലീസ് സ്റ്റേഷന് സമീപം വെട്ടുകത്തിക്കേട്ടയിലെ പുതിയത്ത് മുഹമ്മദ് (കുഞ്ഞു56) ദുബായിൽ തിരൂർ മുത്തൂർ കൊടാലിൽ അബ്ദുൽ കരീം (48), അബുദാബിയിൽ അയിലക്കാട് ദുബായ്പടി സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടി (50), അജ്മാനിൽ രാമപുരം കട്ടിലശ്ശേരിപടിക്കൽ കോട്ടോല ഷാഹുൽ ഹമീദ് (37) എന്നിവരാണ് മരിച്ച മലപ്പുറത്തുകാർ.
സൗദിയിൽ, ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി ബ്ലോക്കിന് സമീപം കോരാമുട്ടിപ്പറമ്പിൽ ബഷീർ (64), കോഴിക്കോട് പെരുമണ്ണ സ്വദേശി തെക്കേപാടത്ത് വിപി അബ്ദുൽഖാദർ (55), തിരുവനന്തപുരം മണക്കാട് സ്വദേശി ഫെർഷിൻ കോട്ടേജിൽ ഫാറൂഖ് (67) എന്നിവർ മരിച്ചു.

മുംബൈയിൽ കുർള വിവേക് വിദ്യാലയം പ്രിൻസിപ്പൽ വിക്രമൻ പിള്ളയും (53) സാക്കിനാക്കയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മേരി ദാസുമാണ് മരിച്ചത്. കൊച്ചി ഉദയംപേരൂരിൽ കുടുംബവേരുകളുള്ള വിക്രമൻപിള്ള മുംബൈയിലാണ് ജനിച്ചു വളർന്നത്. സംസ്‌കാരം നടത്തി. മുംബൈയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP