Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രംപ് പാഴ്‌വാക്ക് പറയാറില്ല; ആഴ്‌ച്ചകൾക്ക് മുൻപ് സാമ്പത്തിക സഹായം നിർത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനാ അംഗത്വം റദ്ദാക്കി അമേരിക്കൻ പ്രസിഡണ്ട്; വുഹാൻ വൈറസ് ലോകം മുഴുവൻ എത്തിച്ച ഒരു സംഘടയയ്ക്കൊപ്പം നിൽക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് മടക്കം; ലോക ക്രമത്തിൽ ഡൊണാൾഡ് ട്രംപ് അഴിച്ചു പണി നടത്തുമ്പോൾ

ട്രംപ് പാഴ്‌വാക്ക് പറയാറില്ല; ആഴ്‌ച്ചകൾക്ക് മുൻപ് സാമ്പത്തിക സഹായം നിർത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനാ അംഗത്വം റദ്ദാക്കി അമേരിക്കൻ പ്രസിഡണ്ട്; വുഹാൻ വൈറസ് ലോകം മുഴുവൻ എത്തിച്ച ഒരു സംഘടയയ്ക്കൊപ്പം നിൽക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് മടക്കം; ലോക ക്രമത്തിൽ ഡൊണാൾഡ് ട്രംപ് അഴിച്ചു പണി നടത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ട്രംപ് രണ്ടും കൽപിച്ച് തന്നെയാണ്. ചൈനയോടെ പക്ഷംപിടിക്കുന്ന ലോകാരോഗ്യ സംഘടനയുമായി ഇനിമുതൽ ഒരു ബന്ധവും വേണ്ടെന്ന് തന്നെ തീരുമാനിച്ചുറച്ചിരിക്കുന്നു. കൊറോണ എന്ന മാരക വൈറസ് ലോകമാകെ പടരുവാൻ തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള പരിശോധനകൾ നടത്താതെ, ചൈനയുടെ വാദം ശരിവച്ച് ഈ മഹാവ്യാധി ലോകമാകെ പടരുവാൻ ഇടയാക്കിയതിൽ ഒരു പങ്ക് ലോകാരോഗ്യ സംഘടനയ്ക്കുമുണ്ടന്ന വാദത്തിൽ ഉറച്ചു നിന്നുകൊണ്ടാണ് ട്രംപ് ഈ തീർമാനത്തിലെത്തിയത്.

ഇന്നലെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വെട്ടിമുറിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയ്ക്കായി നീക്കിവച്ച ധനം ലോകമാകമാനമുള്ള അർഹതയുള്ളവരുടെ ആരോഗ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈറ്റ്ഹൗസ് റോസ് ഗാർഡനിലെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്.

വുഹാൻ വൈറസിന്റെ ആദ്യനാൾ മുതൽ തന്നെ ചൈനയുടെ പ്രവർത്തനങ്ങൾ സുതാര്യമായിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. കൊറോണയുടെ നാൾവഴികൾ പരിശോധിച്ചാൽ അത് വാസ്തവമാണെന്ന് ആർക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ്. 2019 ഡിസംബർ അവസാനത്തോടെ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്നത് ഒരു പകർച്ചവ്യാധിയാണെന്ന് സമ്മതിക്കാൻ തന്നെ ചൈന ആദ്യമാദ്യം തയ്യാറായില്ല. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന ചൈനയുടെ വാദം ഒരു പരിശോധനകളും കൂടാതെ ലോകാരോഗ്യ സംഘടന അംഗീകരിക്കുകയായിരുന്നു.

ലോകാരോഗ്യ സംഘടനക്ക് അറിഞ്ഞോ അറിയാതെയോ സംഭവിച്ച ഈ പിഴവാണ് ഇന്ന് ലോകം അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് ഒരു പ്രധാന കാരണം. ചൈനയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ, കാര്യങ്ങൾ പരിശോദിച്ച് ബോദ്ധ്യം വരുത്തി ലോക്ക്ഡൗൺ, യാത്രാനിരോധനം തുടങ്ങിയ കടുത്ത നടപടികളെടുക്കാൻ ചൈനയെ പ്രേരിപ്പിച്ചിരുന്നെങ്കിൽ, മറ്റു രാജ്യങ്ങളെ കാര്യങ്ങളുടെ ഗൗരവം അറിയിച്ചിരുന്നെങ്കിൽ ഇന്ന് ഈ മഹാമാരി ഇത്രകണ്ട് വ്യാപിക്കുമായിരുന്നില്ല.

ഇതിനെ മഹാവ്യാധിയായി പ്രഖ്യാപിക്കുവാൻ മാർച്ച് 12 വരെ കാത്തുനിന്നതും, അമേരിക്ക ചൈനയിൽ നിന്നുള്ള യാത്രാനിരോധനം ഏർപ്പെടുത്തിയപ്പോൾ അതിനെ എതിർത്തതുമെല്ലാം ലോകാരോഗ്യസംഘടനയുടെ ചൈനീസ് പ്രീണനനയമായി ആരെങ്കിലും കരുതിയാൽ അവരെ കുറ്റപ്പെടുത്താനുമാകില്ല.

ചൈനയുമായി ഒരു തുറന്ന പോരിന് തുടക്കം കുറിച്ചുകൊണ്ട് പുതിയ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിച്ചില്ലെങ്കിലും ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളാകുന്നു എന്ന സൂചനകൾ ട്രംപിന്റെ വാക്കുകളിലുണ്ടായിരുന്നു. പ്രതിവർഷം 450 മില്ല്യൺ ഡോളർ നൽകുന്ന അമേരിക്കയേക്കാൾ ലോകാരോഗ്യ സംഘടനയിൽ സ്വാധീനം പ്രതിവർഷം കേവലം 40 മില്ല്യൺ ഡോളർ നൽകുന്ന ചൈനക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വുഹാൻ വൈറസിന്റെ യാഥാർത്ഥ്യങ്ങൾ മൂടിവയ്ക്കാൻ ചൈനയെ സഹായിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു.

ലോകത്തിലെ പ്രധാന ഫിനാൻഷ്യൽ ഹബ്ബായ ഹോങ്കോംഗിൽ ചൈന അധികാരമുറപ്പിക്കാൻ വളഞ്ഞവഴികൾ സ്വീകരിക്കുന്നതിനേയും ട്രംപ് പത്രസമ്മേളനത്തിൽ നിശിതമായി വിമർശിച്ചു. ഹോങ്കോംഗിന് നൽകിയിട്ടുള്ള പ്രത്യേക പദവി റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം സൂചനകൾ നൽകി.

ലോകാരോഗ്യ സംഘടനയിലേക്ക് ഏറ്റവും അധികം തുക നൽകുന്ന അമേരിക്കയുടെ പിന്മാറ്റം സംഘടനയെ സാമ്പത്തികമായി ബാധിക്കും എന്നതിൽ സംശയമൊന്നുമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി സംഘടനയുടെ വാർഷിക ബജറ്റിന്റെ 25% വരുന്നത് അമേരിക്കയിൽ നിന്നായിരുന്നു. മാത്രമല്ല, അമേരിക്കയിലെ നിരവധി സന്നദ്ധസംഘടനകളും ലോകാരോഗ്യ സംഘടനക്ക് പണം നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP