Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അബുദാബിയിൽ ഡ്രൈവർ നാട്ടിലെത്തിയത് കഴിഞ്ഞ ആഴ്ച; കരൾ രോഗം മൂർച്ഛിച്ച് പത്തനംതിട്ടയിലെ നിരീക്ഷണ കേന്ദ്രത്തിൽ രക്തം ചർദ്ദിച്ച 38കാരനെ കൊണ്ടു പോയത് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്; മരണ ശേഷം സ്രവ പരിശോധനയിൽ തെളിഞ്ഞത് കോവിഡ് സാന്നിധ്യവും; കൊറോണയിൽ കേരളത്തിൽ മരിക്കുന്ന പ്രായം കുറഞ്ഞ രോഗിയായി പാണ്ടനാട് സ്വദേശി ജോസ് ജോയി; തുടർച്ചയായ അഞ്ചാം ദിവസവും കേരളത്തിൽ കോവിഡ് മരണം; അത്യാഹിതത്തിന്റെ എണ്ണം ഒൻപതാകുമ്പോൾ

അബുദാബിയിൽ ഡ്രൈവർ നാട്ടിലെത്തിയത് കഴിഞ്ഞ ആഴ്ച; കരൾ രോഗം മൂർച്ഛിച്ച് പത്തനംതിട്ടയിലെ നിരീക്ഷണ കേന്ദ്രത്തിൽ രക്തം ചർദ്ദിച്ച 38കാരനെ കൊണ്ടു പോയത് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്; മരണ ശേഷം സ്രവ പരിശോധനയിൽ തെളിഞ്ഞത് കോവിഡ് സാന്നിധ്യവും; കൊറോണയിൽ കേരളത്തിൽ മരിക്കുന്ന പ്രായം കുറഞ്ഞ രോഗിയായി പാണ്ടനാട് സ്വദേശി ജോസ് ജോയി; തുടർച്ചയായ അഞ്ചാം ദിവസവും കേരളത്തിൽ കോവിഡ് മരണം; അത്യാഹിതത്തിന്റെ എണ്ണം ഒൻപതാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ മരിച്ച യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചുതോടെ കേരളത്തിലെ കോവിഡ് മരണം ഒൻപതായി. മൂന്ന് ദിവസമായി കേരളത്തിൽ എല്ലാ ദിവസവും മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി(38) വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചത്. കടുത്ത കരൾരോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് അബുദാബിയിൽനിന്ന് ജോസ് നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചതിനു ശേഷം സ്രവം പരിശോധനയ്ക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.

തിരുവല്ല സ്വദേശി ജോഷി മാത്യു ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഭാര്യക്കൊപ്പം വിസിറ്റിങ് വിസയിൽ ദുബായിലെ മക്കളുടെ അടുത്തേക്കുപോയ ജോഷി മെയ്‌ 11-നാണ് തിരികെയെത്തിയത്. പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 18-ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 25-ന് കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു.

ഷാർജയിലുള്ള മക്കളെ സന്ദർശിച്ചു മടങ്ങിയെത്തിയ ജോഷിയെ കോവിഡ് ലക്ഷണങ്ങളോടെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ജോഷിക്കൊപ്പം ഷാർജയിൽ പോയിരുന്ന ഭാര്യ തുരുത്തി പാലാപ്ര കുടുംബാംഗം ലീലാമ്മയ്ക്കു ടിക്കറ്റ് ലഭിക്കാത്തതിനാൽ തിരിച്ചുവരാനായിട്ടില്ല. മക്കൾ: ലിജോ, ലിജി, ലിജു (ഷാർജ). മരുമക്കൾ: ജോമോൾ, വിജോ (ഷാർജ), ലിബി.

അബുദാബിയിൽ ഡ്രൈവറായിരുന്ന ജോസ് നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തിലിരിക്കെ കരൾരോഗം ഗുരുതരമായതിനെ തുടർന്ന് ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടു മരിച്ചു. മരണ ശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ടി.ജെ.സ്‌കറിയമേരിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരി: ജോളി. കേരളത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒൻപതായി. പരിയാരത്തു ചികിത്സയിലായിരിക്കെ മാഹി സ്വദേശിയും മരിച്ചു.

ജോസ് ജോയി അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മരിക്കുന്നതിന് തലേ ദിവസം രാത്രിയും മാതാവിനോട് ഫോണിൽ സംസാരിച്ചിരുന്നു. അവിവാഹിതനാണ്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 62 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 33 പേർ വിദേശത്തുനിന്നെത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 23 പേർക്കു രോഗബാധയുണ്ടായി. തമിഴ്‌നാട്-10, മഹാരാഷ്ട്ര-10, കർണാടക, ഡൽഹി, പഞ്ചാബ് ഒന്നു വീതം ആണ് രോഗബാധിതരുടെ എണ്ണം. സമ്പർക്കത്തിലൂടെ ഒരാൾക്കു രോഗമുണ്ടായി. ജയിലിൽ കഴിയുന്ന രണ്ടു പേർക്കും ഒരു ആരോഗ്യപ്രവർത്തകനും പുറമേ എയർ ഇന്ത്യ ക്യാബിൻ ക്രൂവിലെ രണ്ടുപേർക്കും

ആലപ്പുഴ ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ 38 പ്രവാസികളെകൂടി പ്രവേശിപ്പിച്ചു. പാരീസിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ടുപേർ, ദുബായിൽനിന്നും നെടുമ്പാശേരിയിലെത്തിയ എട്ടുപേർ, ബഹ്റൈനിൽനിന്നും നെടുമ്പാശേരിയിലെത്തിയ എട്ടുപേർ, ദുബായിൽനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആറുപേർ, അബുദാബിയിൽനിന്നും നെടുമ്പാശേരിയിലെത്തിയ നാലുപേർ, സലാല- കണ്ണൂർ വിമാനത്തിലെത്തിയ രണ്ടുപേർ എന്നിവരെ അമ്പലപ്പുഴയിലെ വിവിധ കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു.

കുവൈത്തിൽനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എട്ട് പേരെ കാർത്തികപ്പള്ളി താലൂക്കിലെ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽനിന്നും വെള്ളിയാഴ്ച പുലർച്ചെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ജില്ലക്കാരായ 95 പേരാണ് എത്തി. ഇതിൽ അഞ്ചുവയസ്സുള്ള ഒരു കുട്ടിയടക്കം 61 പേരെ് കെഎസ്ആർടിസി ബസിൽ ജില്ലയിലെത്തിച്ചു. നാലുപേരെ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

ആശുപത്രിയിലുള്ള 38 പേരടക്കം ജില്ലയിൽ ആകെ -4912 പേരാണ് നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 34 പേരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മൂന്നുപേരും കായംകുളം ആശുപത്രിയിൽ ഒരാളും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്ക് അയച്ച 2731 സാമ്പിളിൽ 2552 എണ്ണം നെഗറ്റീവാണ്. വെള്ളിയാഴ്ച 132 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP