Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈന് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈൻ

ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈന് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈൻ

സ്വന്തം ലേഖകൻ

ജോർദാനിലെ സിനിമാ ഷൂട്ടിംഗിന് ശേഷം കേരളത്തിൽ മടങ്ങി എത്തിയ നടൻ പൃഥ്വിരാജ് ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. ഇനി താരത്തിന് വീട്ടിലാണ് ക്വാറന്റൈൻ. വിദേശത്തു നിന്നു മടങ്ങി വരുന്നവർക്കുള്ള കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് ഏഴു ദിവസം താരത്തിന് വീട്ടിലാണ് ക്വാറന്റൈൻ. താൻ താമസിച്ച ഹോട്ടലിന് നന്ദി പറഞ്ഞ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വീട്ടിലേക്കു പോകുക എന്നാൽ ക്വാറന്റൈൻ അവസാനിക്കുക എന്നല്ലെന്നും താരം ഓർമിപ്പിച്ചു.

'എന്റെ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ അവസാനിച്ചിരിക്കുന്നു. അടുത്തത് ഏഴു ദിവസത്തെ വീട്ടിലുള്ള ക്വാറന്റൈനാണ്. ഓൾഡ് ഹാർബർ ഹോട്ടലിനും അവിടുത്തെ ജീവനക്കാർക്കും നന്ദി. ഹോം ക്വാറന്റീനിലേക്ക് പോകുന്നവരോടും വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. വീട്ടിലാണെന്നു വച്ച് നിങ്ങളുടെ ക്വാറന്റൈൻ കാലാവധി അവസാനിച്ചു എന്നല്ല. എല്ലാ നിയമങ്ങളും പാലിക്കുക ഒപ്പം ഹൈ റിസ്‌ക്ക് ഏജ് ഗ്രൂപ്പിൽ പെട്ടവർ വീട്ടിലില്ല എന്ന് ഉറപ്പു വരുത്തുക.' പൃഥ്വി എഴുതി.

ജോർദാനിൽ നിന്നും 22-നാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തിയത്. സിനിമാ ഷൂട്ടിങ് പുരോഗമിക്കവേ കോവിഡ് പടർന്ന് പിടിച്ചതോടെ ജോർദാനിൽ രണ്ടു മാസത്തിലേറെയായി പൃഥ്വിയും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP