Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന് കേരളം; തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങൾ ചെലവ് പൂർണമായും വഹിക്കണമെന്ന് സംസ്ഥാനത്തിന്റെ നിലപാട്; അതാത് സംസ്ഥാനങ്ങളെ കേരളം അറിയിച്ചു

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന് കേരളം; തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങൾ ചെലവ് പൂർണമായും വഹിക്കണമെന്ന് സംസ്ഥാനത്തിന്റെ നിലപാട്; അതാത് സംസ്ഥാനങ്ങളെ കേരളം അറിയിച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന് കേരളം. തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങൾ ചെലവ് പൂർണമായും വഹിക്കണമെന്ന് കേരളം പറയുന്നു. ഇക്കാര്യം അതാത് സംസ്ഥാനങ്ങളെ കേരളം അറിയിച്ചു.

നാട്ടിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് മാതൃസംസ്ഥാനവും അതിഥി സംസ്ഥാനവും ചേർന്ന് നിർവഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ഒരുക്കി നൽകി. മറ്റ് സൗകര്യങ്ങളും നൽകിയിരുന്നു.

നാട്ടിലേക്ക് മടങ്ങുന്നവരെ റെയിൽവെ സ്റ്റേഷൻവരെ എത്തിക്കുന്നതിന്റെ ചെലവ് വഹിക്കാം. എന്നാൽ ട്രെയിൻ ടിക്കറ്റ് നൽകാനാവില്ലെന്ന് കേരളം നിലപാട് വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദീകരിച്ച് സുപ്രീം കോടതിയിൽ കേരളം സത്യവാങ്മൂലം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP