Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വായടപ്പിക്കാനുള്ള നീക്കമാണ്; അതുകൊണ്ടൊന്നും ഭയപ്പെടില്ല; സർക്കാരിനെ വിമർശിക്കുന്നത് തുടരും; മുഖ്യമന്ത്രിയെ വിമർശിച്ച സംഭവത്തിൽ കേസെടുത്തിൽ പ്രതികരണവുമായി അഡ്വ. വീണാ എസ്.നായർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേസെടുത്ത് ഭയപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ എസ് നായർ. അതുകൊണ്ടൊന്നും ഭയപ്പെടില്ല.സർക്കാരിനെ വിമർശിക്കുന്നത് തുടരും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യരാജ്യമാണെന്ന് ഓർക്കണമെന്നും വീണ നായർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ റെക്കോർഡ് ചെയ്ത് പുനഃസംപ്രേഷണം ചെയ്യുന്നത് പിആർ വർക്കാണെന്ന് വിമർശിച്ചതിന്റെ പേരിലാണ് വീണ നായർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സിപിഎം അനുകൂലിയായ അഭിഭാഷകൻ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നതെന്ന് വീണ നായർ പറഞ്ഞു. മാർച്ച് 31 ലെ ഫേസ്‌ബുക്ക് പോസ്റ്റാണ് കേസിന് ആധാരമായി പറയുന്നത്. ഉടൻ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ വീണയ്ക്കെതിരെ കേസെടുത്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഡോ. ശശി തരൂർ എം പിയുടെ പ്രതികരണം.അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും കേസ് പിൻവലിക്കണമെന്നും തരൂർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കേസെടുക്കാൻ ചൂണ്ടിക്കാട്ടിയ എഫ്ബി പോസ്റ്റ്: 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP